26 Monday
January 2026
2026 January 26
1447 Chabân 7

ആദര്‍ശ പഠനക്യാമ്പും തസ്‌കിയ്യ സംഗമവും


കുവൈത്ത് സിറ്റി: വ്യക്തിജീവിതത്തിലെ വിശുദ്ധിയാണ് ഓരോ മനുഷ്യനെയും സ്വര്‍ഗാവകാശിയാക്കുന്നതെന്നും മരണാനന്തര ജീവിതം ധന്യമാക്കാന്‍ ഉതകുംവിധം ജീവിതം ക്രമപ്പെടുത്തി ശാശ്വത വിജയം നേടണമെന്നും കുവൈത്ത് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച ബസ്വീറ സംഗമം ആവശ്യപ്പെട്ടു. ഖുര്‍ആന്‍ വെളിച്ചം, ആദര്‍ശ സംഗമം, തദബ്ബുറുല്‍ ഖുര്‍ആന്‍, സഹാബാ കിറാം, തസ്‌കിയ സംഗമം, പ്രാസ്ഥാനിക ചിന്തകള്‍ സെഷനുകള്‍ക്ക് നബീല്‍ ഹമീദ്, ഷമീം സലഫി, അബ്ദുല്‍അസീസ് സലഫി, മുഹമ്മദ് ശാനിബ്, നാസര്‍ മൗലവി, മനാഫ് മാത്തോട്ടം എന്നിവര്‍ നേതൃത്വം നല്‍കി. ഐ ഐ സി ഉപാധ്യക്ഷന്‍ അബ്ദുല്ലത്തീഫ് പേക്കാടന്‍ അധ്യക്ഷത വഹിച്ചു. അയ്യൂബ് ഖാന്‍ സ്വാഗതവും അനസ് നന്ദിയും പറഞ്ഞു.

Back to Top