22 Wednesday
October 2025
2025 October 22
1447 Joumada I 0

തസ്‌കിയത്ത് സംഗമം


തിരൂര്‍: കെ എന്‍ എം മര്‍കസുദ്ദഅ്‌വ തെക്കന്‍ കുറ്റൂര്‍ മേഖല തസ്‌കിയത്ത് സംഗമം ജില്ലാ വൈസ് പ്രസിഡന്റ് ഡോ. സി മുഹമ്മദ് അന്‍സാരി ഉദ്ഘാടനം ചെയ്തു. പി അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ ഉന്നത വിജയം കൈവരിച്ചവര്‍ക്കുള്ള ഉപഹാരം തലക്കാട് പഞ്ചായത്തംഗം എ കുഞ്ഞിമൊയ്തീന്‍ വിതരണം ചെയ്തു. ഖുര്‍ആന്‍ ക്വിസ് മത്സരത്തിന് അബുള്ള മൗലവി നടുവട്ടം നേതൃത്വം നല്‍കി. ഗുല്‍സാര്‍ തിരൂരങ്ങാടി, ഷാനവാസ് പറവന്നൂര്‍, ആയിഷാബി പയ്യാട്ടിരി, അയപ്പള്ളി മൂസ മൗലവി, ഹുസൈന്‍ കുറ്റൂര്‍, ജലീല്‍ വൈരങ്കോട്, ശംസുദ്ദീന്‍ അല്ലൂര്‍, പി അലി ഹാജി, പി നിബ്‌റാസ്, ആരിഫ മൂഴിക്കല്‍, കെ സൈനബ പ്രസംഗിച്ചു.

Back to Top