തട്ടാംപറമ്പില്‍ കുഞ്ഞിപ്പ
ഉമര്‍ കളത്തില്‍ ചേന്നര
തിരൂര്‍: ചേന്നര, പെരുന്തിരുത്തി പ്രദേശങ്ങളില്‍ ഇസ്‌ലാഹി പ്രവര്‍ത്തന രംഗത്ത് നിറസാന്നിധ്യമായിരുന്ന തട്ടാംപറമ്പില്‍ അബ്ദുല്‍മജീദ് എന്ന കുഞ്ഞിപ്പ നിര്യാതനായി. തന്റെ പറമ്പില്‍ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരണപ്പെടുകയായിരുന്നു. പ്രദേശത്തെ മുജാഹിദ് കാരണവരായിരുന്ന തട്ടാംപറമ്പില്‍ ബാവ സാഹിബിന്റെ മകനാണ്. ചേന്നര, മംഗലം, പുറത്തൂര്‍, വാളമരദൂര്‍, കൂട്ടായി, കാവഞ്ചേരി, മരവന്ത, ആലത്തിയൂര്‍ പ്രദേശങ്ങളില്‍ തൗഹീദിന്റെ വെട്ടം പകരാന്‍ നേതൃത്വം നല്‍കിയ വ്യക്തിയായിരുന്നു ബാവ സാഹിബ്. പിന്നീട് അദ്ദേഹത്തിന്റെ പുത്രന്‍ കുഞ്ഞിപ്പയും ആവേശത്തോടെ പ്രവര്‍ത്തനരംഗത്ത് സജീവമായി. ഈ ഗ്രാമത്തിലെ ആദ്യ മുജാഹിദ് പള്ളി, മദ്‌റസ എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രവര്‍ത്തകര്‍ ശ്രമദാനമായി നടത്തുകയായിരുന്നു. ഇതിന്റെ മുന്‍നിരയില്‍ കുഞ്ഞിപ്പ ഉണ്ടായിരുന്നു. നാട്ടിലും സമീപ പ്രദേശങ്ങളിലും നടത്തുന്ന സംഘടനാ പരിപാടികളില്‍ അദ്ദേഹം താല്‍പര്യപൂര്‍വം പങ്കെടുത്തിരുന്നു. ഭാര്യ: സഫിയ (എം ജി എം ശാഖ പ്രസിഡന്റ്), മക്കള്‍: സാസില്‍, സമീന, സഫ്‌ന. അല്ലാഹു പരേതന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)