2 Wednesday
July 2025
2025 July 2
1447 Mouharrem 6

കുരുന്നുകളുടെ ഖുര്‍ആന്‍ പാരായണ മത്സരം: ഗ്രാന്റ് ഫിനാലെ ശ്രദ്ധേയമായി


തിരുര്‍: മലപ്പുറം ജില്ല ഐ എസ് എം, എം എസ് എം കമ്മിറ്റികള്‍ സംഘടിപ്പിച്ച ‘തര്‍ത്തീല്‍ സീസണ്‍-ഒന്ന്’ കുരുന്നുകളുടെ ഖുര്‍ആന്‍ പാരായണ മത്സരത്തിന്റെ ഗ്രാന്റ്ഫിനാലെ ശ്രദ്ധേയമായി. എം ടി ഉമൈര്‍ അഹമ്മദ് മയ്യേരിച്ചിറ, ഷാബിന്‍ റാസ് ഇരിങ്ങല്ലൂര്‍, റിഫ ചീക്കത്ത് കുഴിപ്പുറം എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. എം ടി മനാഫ്, ടി ആബിദ് മദനി, ഗുല്‍സാര്‍ തിരൂരങ്ങാടി, ഹബീര്‍ പൊന്നാനി, ജാബിര്‍ തിരൂര്‍, റാഫി കുന്നുംപുറം, ഷരീഫ് കോട്ടക്കല്‍, ജലീല്‍ വൈരങ്കോട്, ഐ വി അബ്ദുല്‍ ജലീല്‍, യൂനസ് മയ്യേരി, ടി കെ എന്‍ ഹാരിസ്, നൗഫല്‍ പറവന്നൂര്‍, നുഫൈല്‍ തിരൂരങ്ങാടി, ടി വി റംഷീദ, സി എം സി അറഫാത്ത്, മജീദ് രണ്ടത്താണി, ഹബീബ് നിരോല്‍പ്പാലം, ഖയ്യും കുറ്റിപ്പുറം, ഡോ. റജുല്‍ ഷാനിസ്, റിയാസ് ചേളാരി, മുനീര്‍ ചെമ്പ്ര പ്രസംഗിച്ചു.

Back to Top