‘തന്‍മിയ’ ഇഫ്താര്‍ സംഗമം
തളിപ്പറമ്പ: കെ എന്‍ എം മര്‍കസുദ്ദഅ്‌വ മണ്ഡലം സമിതി ‘തന്‍മിയ’ ഇഫ്ത്വാര്‍ സംഗമം സംഘടിപ്പിച്ചു. സംസ്‌കരണം വീടുകളില്‍ നിന്ന് തുടങ്ങണമെന്നും എന്നാല്‍ മാത്രമേ നല്ല സമൂഹത്തെ സൃഷ്ടിക്കാനാകൂവെന്നും സംഗമം അഭിപ്രായപ്പെട്ടു. സംസ്ഥാന സെക്രട്ടറി ഡോ. ഇസ്മയില്‍ കരിയാട് ഉദ്ഘാടനം ചെയ്തു. എ ജി എം സംസ്ഥാന ജന. സെക്രട്ടറി സി ടി ആയിഷ റമദാന്‍ സന്ദേശം നല്‍കി. വെളിച്ചം 18ാമത് പാഠപുസ്തക വിതരണോദ്ഘാടനവും കഴിഞ്ഞ വര്‍ഷം വിജയികളായവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു. മണ്ഡലം പ്രസിഡന്റ് സി കെ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് വി വി മഹ്‌മൂദ്, വി സുലൈമാന്‍, കെ ഇബ്റാഹിം പ്രസംഗിച്ചു.