9 Friday
May 2025
2025 May 9
1446 Dhoul-Qida 11

തനാഫുസ്: ഇന്റര്‍ കോളേജ് അറബി പ്രഭാഷണ മത്സരം, ഡിസംബര്‍ 14ന്


ആലുവ: അന്താരാഷ്ട്ര അറബി ഭാഷ ദിനത്തോടനുബന്ധിച്ച് പ്രസിദ്ധ അറബി സാഹിത്യകാരനും ഇസ്ലാമിക പണ്ഡിതനുമായ ഡോ.മുഹിയുദ്ദീന്‍ ആലുവായിയുടെ സ്മരണാര്‍ഥം ആലുവ അസ്ഹറുല്‍ ഉലൂം കോളജ് ഓഫ് ഇസ്ലാമിക് ആന്റ് ലിംഗിസ്റ്റിക് സ്റ്റഡീസ് സംഘടിപ്പിക്കുന്ന അറബിക് പ്രഭാഷണ മത്സരം ഡിസംബര്‍ 14, ചൊവ്വ രാവിലെ 10 മണിക്ക് അസ്ഹര്‍ ക്യാമ്പസ്സില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഒന്നാം സ്ഥാനം നേടുന്ന സ്ഥാപനത്തിന് എവര്‍ റോള്‍ ട്രോഫിയും മത്സരത്തില്‍ വിജയിക്കുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 10000, 7000, 5000 രൂപ ക്യാഷ് അവാര്‍ഡുകളും ലഭിക്കും. പങ്കെടുക്കുന്ന മത്സരാര്‍ഥികള്‍ക്ക് വ്യക്തിഗത ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കേരളത്തിലെ കോളേജ് വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ക്ക് നവംബര്‍ 30നകം 9567200145 / 94464 52749 എന്ന ഫോണ്‍ നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Back to Top