1 Tuesday
July 2025
2025 July 1
1447 Mouharrem 5

തലശ്ശേരി മണ്ഡലം എന്റിച്ച് കോണ്‍ക്ലേവ്


തലശ്ശേരി: യുദ്ധം വിതക്കുന്ന ദുരിതങ്ങള്‍ക്ക് അറുതിവരുത്താന്‍ ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ലോക രാഷ്ട്രങ്ങളും മുന്‍കൈ എടുക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ തലശ്ശേരി മണ്ഡലം എന്റിച്ച് കോണ്‍ക്ലേവ് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് റബീസ് പുന്നോല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട് ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പിന് റിട്ടേണിങ് ഓഫിസര്‍ ആര്‍ അബ്ദുല്‍ഖാദര്‍ സുല്ലമി നേതൃത്വം നല്‍കി. അഷ്‌റഫ് മമ്പറം, ടി പി നാസര്‍, എന്‍ എം സലീം, ഫിറോസ് മനയത്ത്, ശരീഫ് മൗലവി, ഖൈറുന്നിസ ഫാറൂഖിയ പ്രസംഗിച്ചു. ഭാരവാഹികള്‍: റബീസ് പുന്നോല്‍ (പ്രസിഡന്റ്), നാസര്‍ ടി പി (സെക്രട്ടറി), അഷ്‌റഫ് മമ്പറം (ട്രഷറര്‍)

Back to Top