വീടിന്റെ താക്കോല്‍ കൈമാറി
മങ്കട: കെ എന്‍ എം മര്‍കസുദ്ദഅ്‌വ മണ്ഡലം കമ്മിറ്റിയുടെ ബൈത്തുല്‍മാല്‍ ഫണ്ട് വിനിയോഗിച്ച് വിധവക്ക് വേണ്ടി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി മഹല്ല് സെക്രട്ടറി ടി അബ്ദുല്‍ അസീസിന് കൈമാറി. മണ്ഡലം പ്രസിഡന്റ് എ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഡോ. യു പി യഹ്‌യ ഖാന്‍, കോമു മൗലവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ അസ്ഗറലി, എം റിയാസ് അന്‍വര്‍, നാസര്‍ പട്ടാക്കല്‍, സി അബ്ദുറഹ്‌മാന്‍, ശിഹാബ് എഞ്ചിനീയര്‍, എ നൂറുദ്ദീന്‍, ടി സൈതാലി, എം ഷഹര്‍ ബാന്‍, നുഅ്മാന്‍, അബ്ദുല്ല ഉമര്‍, കെ ബസീമ പ്രസംഗിച്ചു.