തദ്ബീര്‍ ഫലം പ്രഖ്യാപിച്ചു
മഞ്ചേരി: എം എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ സമിതി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ‘തദ്ബീര്‍; ഖുര്‍ആന്‍ ശാസ്ത്രീയവായന’ പ്രബന്ധാവതരണ മത്സരം എട്ടാം സീസണ് പ്രൗഢ സമാപനം. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ സംഘടിപ്പിച്ച മത്സരത്തില്‍ അഴിഞ്ഞിലം ഐ എച്ച് ഐ ആറിലെ എം എ ഇസ്‌ലാമിക് സ്റ്റഡീസ് വിദ്യാര്‍ഥി മുഹമ്മദ് അബ്‌സം ഒന്നാം സ്ഥാനവും അരീക്കോട് സുല്ലമുസ്സലാം അറബിക് കോളേജിലെ ബി എ അഫ്ദലുല്‍ ഉലമ വിദ്യാര്‍ഥിനി റഷ ഹനാന്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മമ്പാട് എം ഇ എസ് കോളജ് ബി എസ് സി കെമിസ്ട്രി വിദ്യാര്‍ഥി എന്‍ നിജാഷ്, അഴിഞ്ഞിലം ഐ എച്ച് ഐ ആറിലെ എം എ ഇസ്‌ലാമിക് സ്റ്റഡീസ് വിദ്യാര്‍ഥി മുഹമ്മദ് റാഫി എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടെടുത്തു. എം എസ് എം സംസ്ഥാന പ്രസിഡന്റ് ഫാസില്‍ ആലുക്കല്‍ ഫലപ്രഖ്യാപനം നിര്‍വഹിച്ചു. ഡോ. മുസ്തഫ കൊച്ചിന്‍, ഡോ. മന്‍സൂര്‍ അമീന്‍, ഡോ. ഫിര്‍ദൗസ് ചാത്തല്ലൂര്‍ വിധി നിര്‍ണയം നടത്തി. ജില്ലാ ഭാരവാഹികളായ സി എ ഡോ. ഉസാമ, ശഹീര്‍ പുല്ലൂര്‍, ഫഹീം പുളിക്കല്‍, ജുനൈസ് മുണ്ടേരി നേതൃത്വം നല്‍കി.