തച്ചന്‍കുന്ന് ഇസ്‌ലാഹി സെന്റര്‍ ഉദ്ഘാടനം
പയ്യോളി: തച്ചന്‍കുന്നില്‍ നിര്‍മിച്ച അല്‍ ഇഹ്‌സാന്‍ ഇസ്‌ലാഹീ സെന്റര്‍ ടി പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. സി പി ഉമര്‍ സുല്ലമി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ലൈബ്രറിയുടെ ഉല്‍ഘാടനം സി പി സലീമും ചാരിറ്റി ഉദ്ഘാടനം ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി ശാക്കിറും നിര്‍വഹിച്ചു. പയ്യോളി മുനിസിപ്പല്‍ ചെയര്‍മാന്‍ ശഫീഖ് വടക്കയില്‍, അസ്‌ലം പുതിയോട്ടില്‍, അഷ്‌റഫ് പാട്ടായി എന്നിവരെ ആദരിച്ചു. അസ്‌ലം കിഴൂര്‍ അധ്യക്ഷത വഹിച്ചു. എ അസ്ഗറലി, അസൈനാര്‍ കൊമ്മുണ്ടാരി, വാര്‍ഡ് കൗണ്‍സിലര്‍ ഷജ്മിന ഇല്ലിക്കാത്ത്, വിവിധ സംഘടനാ പ്രതിനിധികളായ കാര്യാട്ട് ഗോപാലന്‍, മഠത്തില്‍ അബ്ദുറഹ്മാന്‍, പ്രഭാകരന്‍ പ്രശാന്തി, പുനത്തില്‍ ഗോപാലന്‍ മാസ്റ്റര്‍, മൊയ്തീന്‍ കൊയക്കോട്ട്, മുഹമ്മദ് കൊമ്മുണ്ടാരി, പി കെ മുഹമ്മദ് ശാക്കിര്‍, പി ടി അബ്ദുല്‍അസീസ്, അഫ്‌സല്‍ യൂസുഫ്, ജലീല്‍ കിഴൂര്‍, അബ്ദുറഹ്മാന്‍ കൊയക്കോട്ട് പ്രസംഗിച്ചു.