ഐ ജി എം തബ്ദീല്‍ സീസണ്‍-9 സമാപിച്ചു

ഐ ജി എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തബ്ദീല്‍ സീസണ്‍-9 കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ് സി സി ശക്കീര്‍ ഫാറൂഖി ഉദ്ഘാടനം ചെയ്യുന്നു.
കണ്ണൂര്‍: ഐ ജി എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തബ്ദീല്‍ സീസണ്‍-9 സമാപിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ് സി സി ശക്കീര്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. ഐ ജി എം ജില്ലാ പ്രസിഡന്റ് ഫാത്തിമ സുആദ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സുഹാന ഇരിക്കൂര്‍, ജില്ലാ സെക്രട്ടറി ഷാന ഏഴോം, വൈസ് പ്രസിഡന്റ് ഫിദ കരിയാട്, ജോ. സെക്രട്ടറി ജസീല കക്കാട്, ഫൈസല്‍ ചക്കരക്കല്‍ പ്രസംഗിച്ചു. തജ്‌വീദ്, ഹിഫ്‌ള്, ക്വിസ് മത്സര വിജയികള്‍ക്ക് കെ എന്‍ എം മര്‍കസുദ്ദഅവ ജില്ലാ വൈസ് പ്രസിഡന്റ് റമീസ് പാറാല്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു.