ഐ ജി എം തബ്ദീല്‍ ഗ്രാന്‍ഡ് ഫിനാലെ സമാപിച്ചു
കോഴിക്കോട്: ഐ ജി എം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച തബ്ദീല്‍ സീസണ്‍-9 ഗ്രാന്‍ഡ് ഫിനാലെ കോഴിക്കോട്ട് നടന്നു. ശാഖ, മണ്ഡലം, ജില്ലാ തലങ്ങളില്‍ ഒന്ന് രണ്ട് സ്ഥാനങ്ങള്‍ നേടിയ നാല്‍പതിലധികം പ്രതിഭകളാണ് തജ്‌വീദ്, ഹിഫ്‌ള്, ക്വിസ് എന്നീ ഇനങ്ങളില്‍ മാറ്റുരച്ചത്. സെന്റ് സേവിയര്‍ കോളേജ് കൊല്‍ക്കത്ത അസി. പ്രഫസര്‍ റയ്ബുല്‍ ഇസ്‌ലാം ഫിനാലെ ഉദ്ഘാടനം നിര്‍വഹിച്ചു. ഐ ജി എം സംസ്ഥാന പ്രസിഡന്റ് തഹ്‌ലിയ അധ്യക്ഷത വഹിച്ചു. ടി ടി ഫിറോസ്, ഹബീബുര്‍റഹ്മാന്‍, അബ്ദുല്‍ബാസിത്, അബ്ദുറഹ്മാന്‍ എന്നിവര്‍ വിധികര്‍ത്താക്കളായി. സമാപന സമ്മേളനത്തില്‍ ഡോ. ഐ പി അബ്ദുസ്സലാം, ജസിന്‍ നജീബ്, സുഹാന ഉമര്‍, ഹമീദലി ചാലിയം, ഫിറോസ് ടി ടി, ഐ ജി എം സംസ്ഥാന സെക്രട്ടറി ഫിദ ബിസ്മ, ആമിന പാലക്കാട്, ദാനിയ മങ്കട പ്രസംഗിച്ചു.
വിജയികള്‍ ഒന്ന്, രണ്ട്, മൂന്ന് ക്രമത്തില്‍: തജ്‌വീദ്: ഹന ബിന്‍ത് ഫിറോസ് (കോഴിക്കോട് സൗത്ത്), സന ഫാത്തിമ (തൃശൂര്‍), മിന്‍ഹ സാലിം (കോഴിക്കോട് സൗത്ത്). ഹിഫ്‌ള് കാറ്റഗറി ഒന്ന്: നൂറ (കണ്ണൂര്‍), ഫാത്തിമ ഹസ്‌ന (മലപ്പുറം വെസ്റ്റ്), ഹിബ നൗഷാദ് (മലപ്പുറം ഈസ്റ്റ്). ഹിഫ്‌ള് കാറ്റഗറി രണ്ട്: ഫാത്തിമ ഫസ്‌ന (മലപ്പുറം വെസ്റ്റ്), സിമ്ര അലി (കോഴിക്കോട് സൗത്ത്), മുസ്ബിറ ലാമിയ (മലപ്പുറം ഈസ്റ്റ്). ക്വിസ്: ആമിന ബിന്‍ത് ഷഹബാസ് (കോഴിക്കോട് സൗത്ത്), മുസ്ബിറ (മലപ്പുറം ഈസ്റ്റ്), മിന്‍ഹ സാലിം (കോഴിക്കോട് സൗത്ത്). ഒന്നാം സ്ഥാനം നേടിയവര്‍ക്ക് അയ്യായിരം രൂപയും ട്രോഫിയും രണ്ടാം സ്ഥാനത്തിന് മുവ്വായിരം രൂപയും ട്രോഫിയും മൂന്നാം സ്ഥാനത്തിന് ആയിരം രൂപയും ട്രോഫിയും സമ്മാനമായി നല്‍കി.