13 Thursday
March 2025
2025 March 13
1446 Ramadân 13

ഐ ജി എം ജില്ലാ തബ്ദീല്‍

ഐ ജി എം മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തബ്ദീല്‍ സീസണ്‍-9 ഐ എസ് എം സംസ്ഥാന ട്രഷറര്‍ ശരീഫ് കോട്ടക്കല്‍ ഉദ്ഘാടനം ചെയ്യുന്നു.


കല്‍പകഞ്ചേരി: പാഠ്യപദ്ധതിയിലൂടെ കാമ്പസുകളില്‍ അരാജകത്വം വളര്‍ത്തുന്ന നടപടിക്കെതിരെ അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും ജാഗ്രത പാലിക്കണമെന്ന് ഐ ജി എം മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തബ്ദീല്‍ സീസണ്‍-9 സംഗമം അഭിപ്രായപ്പെട്ടു. ഐ എസ് എം സംസ്ഥാന ട്രഷറര്‍ ശരീഫ് കോട്ടക്കല്‍ ഉദ്ഘാടനം ചെയ്തു. തജ്‌വീദ്, ഹിഫ്ദ്, ക്വിസ് മത്സരങ്ങള്‍ക്ക് ഹാഫിസ് ഹബീര്‍, ഷഹര്‍ബാനു രണ്ടത്താണി, മൊയ്തീന്‍ കോയ, മിസ്ബാഹ് ഫാറൂഖി നേതൃത്വം നല്‍കി. ഷാനവാസ് പറവന്നൂര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു. സമാപന സെഷനില്‍ ഐ എസ് എം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഖയ്യൂം, എം എസ് എം ജില്ലാ പ്രസിഡന്റ് നുഅ്മാന്‍ ശിബിലി, എ കെ എം മജീദ്, മുബീന തിരൂര്‍, റിഫാ ചെമ്മാട് പ്രസംഗിച്ചു.

Back to Top