ഭീകരവാദം, മനുഷ്യാവകാശ ലംഘനം: 24 യു എസ് ഉദ്യോഗസ്ഥര്‍ക്ക് ഇറാന്റെ ഉപരോധം

24 യു എസ് ഉദ്യോഗസ്ഥരെയും വ്യക്തികളെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി ഇറാന്‍. ഭീകരവാദം, ഇറാന്‍ ജനതക്കെതിരെയുള്ള മനുഷ്യാവകാശ ലംഘനം എന്നിവ മുന്‍നിര്‍ത്തിയാണ് ഉപരോധം. 9 വ്യക്തികളെ അവരുടെ ഭീകര പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തത്തെ അടിസ്ഥാനമാക്കി കരിമ്പട്ടകിയില്‍ ഉള്‍പ്പെടുത്തുന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യു എസ് ആര്‍മിയുടെ മുന്‍ ചീഫ് ഓഫ് സ്റ്റാഫും ഇറാഖിലെ മള്‍ട്ടിനാഷണല്‍ ഫോഴ്‌സ് കമാന്‍ഡിങ് ജനറലുമായ ജോര്‍ജ് ഡബ്ല്യൂ കേസി ജൂനിയര്‍, യു എസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ മുന്‍ കമാന്‍ഡര്‍ ജോസഫ് വോട്ടല്‍, ഡോണള്‍ഡ് ട്രംപിന്റെ മുന്‍ അഭിഭാഷകന്‍ റുഡി ഗുലിയാനി, ഫലസ്തീനിലെയും ലബനാനിലെയും ഇപ്പോഴത്തെയും മുമ്പത്തെയും യു എസ് നയതന്ത്രജ്ഞര്‍ എന്നിവര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുന്നു. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ 15 വ്യക്തികളെ വിദേശകാര്യ മന്ത്രാലയം കരിമ്പട്ടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ട്രംപ്, ഒബാമ ഭരണകാലത്ത് ഇറാന് മേല്‍ ഉപരോധം ചുമത്തുന്നതിനും നീട്ടിക്കൊണ്ടുപോകുന്നതിനും സഹായിച്ചവരാണ് ഈ പട്ടികയില്‍ കാര്യമായും ഉള്‍പ്പെടുന്നത്.
