14 Saturday
March 2026
2026 March 14
1447 Ramadân 25

തെല്‍ അവീവിനെ അധിനിവിഷ്ട ഫലസ്തീന്‍ എന്നു പരാമര്‍ശിച്ച് ഐറിഷ് എയര്‍ലൈന്‍


ഇസ്‌റാഈല്‍ തലസ്ഥാനമായ തെല്‍ അവീവിനെ ‘അധിനിവിഷ്ട ഫലസ്തീന്‍’ എന്നു പരാമര്‍ശിച്ച് ഐറിഷ് എയര്‍ലൈനായ ‘റയാന്‍ എയര്‍’. എന്നാല്‍ സംഭവം വിവാദമായതോടെ എയര്‍ലൈന്‍ മാപ്പ് പറയുകയും ചെയ്തു. എയര്‍ലൈന്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം കൊടുക്കുന്നതിനിടെയാണ് എയര്‍ലൈന്‍ ജീവനക്കാരി തെല്‍ അവീവിനെ ‘അധിനിവിഷ്ട ഫലസ്തീന്‍’ എന്നു വിശേഷിപ്പിച്ചത്. ബൊലോഗ്‌നയില്‍ നിന്നും തെല്‍ അവീവിലേക്കായിരുന്നു സര്‍വീസ്. ‘വിമാനം അധിനിവേശ ഫലസ്തീനിലെ തെല്‍ അവീവില്‍ ഇറങ്ങാന്‍ പോകുകയാണ്. അതിനാല്‍ എല്ലാ യാത്രക്കാരോടും അവരവരുടെ സീറ്റുകളിലേക്ക് മടങ്ങണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.’ എന്നാണ് ജീവനക്കാരി നിര്‍ദേശം നല്‍കിയത്. ഇംഗ്ലീഷിലും ഇറ്റാലിയന്‍ ഭാഷയിലും നടത്തിയ അറിയിപ്പിന് പിന്നാലെ വിമാനത്തിലെ നിരവധി യാത്രക്കാര്‍ എയര്‍ലൈന്‍സിനെതിരെ പരാതിയുമായി രംഗത്തുവരികയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു മാപ്പ് പറച്ചില്‍.

Back to Top