29 Friday
March 2024
2024 March 29
1445 Ramadân 19

കൗമാരം ലഹരിയുടെ പിടിയില്‍

ഹാസിബ് ആനങ്ങാടി

കേരളത്തില്‍ ലഹരി ഉപയോഗം വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ എക്‌സൈസിന്റെ സര്‍വേ റിപ്പോര്‍ട്ട് പുറത്തുവന്നു. ലഹരിക്ക് അടിമയായവരില്‍ 82% പേരും ഉപയോഗിക്കുന്നത് കഞ്ചാവാണ്. പുകവലിയിലൂടെ ഇവര്‍ കഞ്ചാവിലേക്ക് എത്തുന്നു. ലഹരി കുറ്റകൃത്യങ്ങളില്‍ അകപ്പെട്ട 39.83 ശതമാനവും ഈ ലഹരി മരുന്നാണ് ഉപയോഗിക്കുന്നത്. കേരളത്തില്‍ മറ്റു വര്‍ഷങ്ങളേക്കാള്‍ കൂടുതലാണ് ഈ വര്‍ഷം ലഹരി ഉപഭോഗം. മുന്‍വര്‍ഷങ്ങളില്‍ പുകവലിച്ചവര്‍ 77.66% ആളുകളായിരുന്നു. ഇപ്പോള്‍ അത് ഉപയോഗിക്കുന്നവര്‍ 77.16% ആയി മാറിയിരിക്കുന്നു. മദ്യം ഉപയോഗിച്ചവര്‍ 64.66% ആയിരുന്നു. നിലവില്‍ ഉപയോഗിക്കുന്നവര്‍ 69.5% ആയി വര്‍ധിച്ചു. ലഹരി ഉപയോഗം തുടങ്ങുന്നത് 10നും 15നും വയസ്സിനിടയിലാണ്. കടകള്‍ക്കു മുന്നില്‍ ‘ലഹരി വസ്തുക്കള്‍ 18 വയസ്സിനു മുകളിലുള്ളവര്‍ക്കേ വില്‍ക്കൂ’ എന്ന് എഴുതിവെക്കുകയും പരസ്യമായിത്തന്നെ കൗമാരക്കാര്‍ക്ക് കൈമാറുകയും ചെയ്യുന്നത് പതിവുകാഴ്ചയാണ്. സര്‍ക്കാരും സംവിധാനങ്ങളും ഈ വിഷയത്തില്‍ സത്വര നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്. നമ്മുടെ ഭാവി ഇങ്ങനെ ലഹരിക്ക് അടിമപ്പെട്ടുകൂടാ.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x