ടീന്‍സ് @ റയ്യാന്‍
മസ്‌ക്കത്ത് : വ്രത വിശുദ്ധിയില്‍ പുണ്യമൊരുക്കാം എന്ന പ്രമേയത്തില്‍ ഒമാന്‍ ഇസ്ലാഹി സെന്റര്‍ നടത്തി വരുന്ന റമദാന്‍ കാമ്പയിന്റെ ഭാഗമായി നടന്ന ടീന്‍സ് @ റയ്യാന്‍ കൂട്ടുകാര്‍ക്ക് വൈവിധ്യങ്ങളായ നേരറിവൊരുക്കി. പരിപാടിയുടെ ഭാഗമായി നടന്ന നേരിനൊപ്പം സെഷനില്‍ ജുവൈദ് പുളിക്കല്‍ ക്ലാസെടുത്തു. ഒമാന്‍ ഇസ്ലാഹീ സെന്റര്‍ പ്രസിഡന്റ് ഹുസൈന്‍ മാസ്റ്റര്‍, ശാഫി ഞേളാട്ട്, റഷീദ് കല്ലേരി, താഹ ശരീഫ്, നൗഷാദ് ചങ്ങരംകുളം, റഷാദ് ഒളവണ്ണ, ജരീര്‍ പാലത്ത്, ഹനീഫ് പുത്തൂര്‍, ഫൈനാന്‍ പുളിക്കല്‍, നൗഷാദ് പനക്കല്‍, ശരീഫ് വാഴക്കാട്, മുബഷീര്‍ അരീക്കോട്, ഷിബില്‍ മുഹമ്മദ് നേതൃത്വം നല്‍കി.
