അധ്യാപക ശില്പശാല
ദോഹ: ഇസ്‌ലാമിക് സ്റ്റഡി സെന്റര്‍ മദീന ഖലീഫ ബ്രാഞ്ച് മദ്‌റസാധ്യാപകര്‍ക്ക് ശില്‍പശാല സംഘടിപ്പിച്ചു. ഖത്തര്‍ ഇസ്‌ലാഹി സെന്റര്‍ വൈ.പ്രസിഡന്റ് അബ്ദുല്ലത്തീഫ് നല്ലളം ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാന്‍ സലഫി അധ്യക്ഷത വഹിച്ചു. മദ്‌റസാ ചെയര്‍മാന്‍ എം ടി ഷാഹിര്‍, റിയാസ് വാണിമേല്‍, ഷഹീര്‍ ഇരിങ്ങത്ത്, പി സഫ്‌വാന്‍, താജുദ്ദീന്‍ മുല്ലവീടന്‍, ഹാഫിദ് ഷജീഅ്, നസീഫ നൂര്‍, ഹാഫിദ് മന്‍സൂര്‍ പ്രസംഗിച്ചു. 2022-23 വാര്‍ഷിക പദ്ധതി രൂപീകരണവും ചര്‍ച്ചയും നടന്നു.