താനൂര്‍ മണ്ഡലം മുജാഹിദ് സമ്മേളനം

താനൂര്‍ മണ്ഡലം മുജാഹിദ് സമ്മേളനം കെ എന്‍ എം മര്‍കസുദ്ദഅ്‌വ മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി ടി ആബിദ് മദനി ഉദ്ഘാടനം ചെയ്യുന്നു.
താനൂര്‍: പാഠ്യപദ്ധതി ചട്ടക്കൂടിലൂടെ ഒളിയജണ്ടകള്‍ നടപ്പാക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും കലാലയങ്ങളില്‍ സദാചാരം നിലനിര്‍ത്താനുള്ള നിര്‍ദേശങ്ങള്‍ ചട്ടക്കൂടില്‍ ഉള്‍പ്പെടുത്തണമെന്നും താനൂര്‍ മണ്ഡലം മുജാഹിദ് സമ്മേളനം അഭിപ്രായപ്പെട്ടു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ സെക്രട്ടറി ടി ആബിദ് മദനി ഉദ്ഘാടനം ചെയ്തു. എം അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. താനൂര്‍ നഗരസഭാ ചെയര്‍മാന്‍ പി പി ശംസുദ്ദീന്‍ മുഖ്യാതിഥിയായിരുന്നു. മണ്ഡലം പ്രസിഡന്റ് എം പി കുഞ്ഞിമുഹമ്മദ്, സെക്രട്ടറി ടി കെ എന്‍ നാസര്‍, കെ എന്‍ എം ജില്ലാ സെക്രട്ടറി കെ പി അബ്ദുല്‍വ ഹാബ്, എം ജി എം ജില്ലാ പ്രസിഡന്റ് സി എം അസ്മ താനൂര്‍, ഐ എസ് എം ജില്ലാ സെക്രട്ടറി ടി കെ എന്‍ ഹാരിസ്, എന്‍ കെ മുസ്തഫ, റസാഖ് തെക്കയില്‍, ഹനീഫ് യൂസുഫ്, അബ്ദുല്‍കരീം കെ പുരം പ്രസംഗിച്ചു. എം എസ് എം, ഐ ജി എം കമ്മിറ്റികള്‍ തയ്യാറാക്കിയ ലഹരിക്കെതിരെയുള്ള കൊളാഷ് പ്രദര്‍ശിപ്പിച്ചു.