18 Saturday
January 2025
2025 January 18
1446 Rajab 18

ദുരന്തബാധിതരെ ചേര്‍ത്തുപിടിക്കുക

പുളിക്കല്‍:പ്രകൃതി ദുരന്തത്തിനിരയായവരെ സ്‌നേഹ സാഹോദരൃങ്ങളോടെ ചേര്‍ത്തു പിടിക്കുകയാണ് വേണ്ടതെന്നും സര്‍ക്കാരും പൊതുസമൂഹവും ഇക്കാര്യത്തില്‍ അടിയന്തിര പ്രാധാന്യം കാണിക്കണമെന്നും പുളിക്കലില്‍ ചേര്‍ന്ന ഐ എസ് എം കൊണ്ടോട്ടി മണ്ഡലം എക്‌സിക്യൂട്ടീവ് മീറ്റ് ആവശ്യപ്പെട്ടു.
പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശാശ്വതവും ശാസ്ത്രീയവുമായ മുന്‍കരുതല്‍ എടുക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് കഴിയേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി. കെ എന്‍ എം പുളിക്കല്‍ പഞ്ചായത്ത് സെക്രട്ടറി അലി അശ്‌റഫ് ഉദ്ഘാടനം ചെയ്തു.
ഐ എസ് എം മണ്ഡലം പ്രസിഡന്റ് കെ. എം ഷബീര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. സാലിം തവനൂര്‍, അഷ് റഫ് കെ സി, ആസിഫ് എം, സാദിഖ് കൊളത്തൂര്‍, ബിലാല്‍ സി എന്‍, സുലൈമാന്‍ ഫാറൂഖി, ഡോ. മുസ്ഫിര്‍ പി എന്‍, അയ്യൂബ് റഹ്മാന്‍ ആലുങ്ങല്‍, സത്താര്‍ പറവൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

Back to Top