29 Thursday
January 2026
2026 January 29
1447 Chabân 10

കുട്ടികളെ ശ്രദ്ധിക്കുക തന്നെ വേണം

റസീല ഫര്‍സാന വെങ്ങാട്‌

രാജ്യത്തു അധികരിച്ചു വരുന്ന ബലാത്സംഗ കേസുകളില്‍ ഭൂരിഭാഗവും പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് നേരെയാണ്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെ വര്‍ധിച്ചു വരുന്ന പീഡന കേസുകളുടെ കണ്ണികള്‍ സ്ത്രീകള്‍ തന്നെയാവുമ്പോള്‍ സുരക്ഷകളും നിയമങ്ങളും കര്‍ശനമാക്കേണ്ടി യിരിക്കുന്നു. പൊതുഇടങ്ങളില്‍ പോലും വലവിരിച്ചു കാത്തിരിക്കുന്ന ലൈംഗിക ചൂഷകര്‍ക്കെതിരെ ഭരണകൂടം ശക്തമായ നടപടികള്‍ കൈക്കൊള്ളണം.
സ്ത്രീകളെ ചൂഷണം ചെയ്യുന്നവരില്‍ മുന്‍പിലായി സ്ത്രീകള്‍ തന്നെയാണുള്ളതെന്ന വസ്തുത അതീവ ഗൗരവമുള്ളതാണ്. സ്‌കൂളുകള്‍ തോറും മനസു തുറക്കാനുള്ള കേന്ദ്രങ്ങളുണ്ടാവുകയും കുട്ടികള്‍ക്ക് മാനസിക പിന്തുണ നല്കാന്‍ ശ്രമങ്ങളുണ്ടാവുകയും ചെയ്‌തെങ്കില്‍ മാത്രമേ ലൈംഗിക ചൂഷകരെ കണ്ടെത്തി കനത്ത ശിക്ഷ നല്കാനൊക്കൂ. അതിന് അധികാരി വര്‍ഗം വലിയ ശ്രദ്ധ നല്‌കേണ്ടതുണ്ട്. രാജ്യത്തെ ശിക്ഷാ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുകയും പൊതുനിരത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ട സംരക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്യുന്നതില്‍ ഭരണകൂടത്തിന് അതീവ ശ്രദ്ധയുണ്ടായിരിക്കണം. വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ ഇനിയെങ്കിലും കണ്ണ് തുറക്കണം.

Back to Top