ടി ടി മറിയം
പി അബ്ദുറഹ്മാന്‍ സുല്ലമി പുത്തൂര്‍
പുത്തൂര്‍: തെക്കെതൊടികയില്‍ ടി ടി മറിയം നിര്യാതയായി. കുടുംബത്തിലും മതരംഗത്തും ഇസ്‌ലാമിക രീതികളും ആദര്‍ശനിഷ്ഠയും കാത്തുസൂക്ഷിക്കുകയും ഇസ്‌ലാഹീ പ്രസ്ഥാനത്തെ സ്‌നേഹിക്കുകയും ചെയ്ത വ്യക്തിയായിരുന്നു. ഖുര്‍ആന്‍ പരിഭാഷ, ശബാബ് തുടങ്ങിയവ വായിക്കുന്നത് ദിനചര്യയുടെ ഭാഗമായാണ് അവര്‍ കണ്ടിരുന്നത്. ജീവിതത്തില്‍ നേരിട്ട പല പ്രതിസന്ധികളെയും വിശ്വാസത്തിന്റെ മനക്കരുത്തുകൊണ്ട് അതിജീവിക്കാന്‍ ഇത് അവരെ പ്രാപ്തമാക്കി. ഒരു സാധാരണക്കാരി എന്ന നിലയില്‍ ഇസ്‌ലാഹീ പ്രവര്‍ത്തനങ്ങളില്‍ തന്റേതായ സാന്നിധ്യം അറിയിക്കുകയും കഴിയാവുന്ന സേവനങ്ങള്‍ ചെയ്യുന്നതിലും മക്കളെ ആദര്‍ശനിഷ്ഠയില്‍ വളര്‍ത്തുന്നതിലും ശ്രദ്ധ പുലര്‍ത്തി. ഭര്‍ത്താവ് പരേതനായ സി കെ അബ്ദുല്ല മൗലവി. മക്കള്‍: ടി ടി അബ്ദുറസാഖ്, ഷഹര്‍ബാനു, ഷമീമ, പരേതനായ മുഹമ്മദ് ഇഖ്ബാല്‍. പരേതക്ക് അല്ലാഹു മഗ്ഫിറതും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍).