ടി കെ മമ്മിക്കുട്ടി
ശുക്കൂര്‍ കോണിക്കല്‍
നരിക്കുനി: ചോലക്കരത്താഴം താനിയാടന്‍ കുന്നുമ്മല്‍ മമ്മിക്കുട്ടി (93) നിര്യാതനായി. കെ എന്‍ എം പുല്ലോറമ്മല്‍ ശാഖ പ്രസിഡണ്ട്, സലഫി മസ്ജിദ് വൈ.പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പ്രാദേശികമായി സംഘടിപ്പിക്കുന്ന പ്രസ്ഥാന പരിപാടികളില്‍ സദസ്സിലെ ഒന്നാം നിരയില്‍ കാണുന്ന മുഖമായിരുന്ന അദ്ദേഹത്തിന്റെത്. ഔപചാരിക വിദ്യാഭ്യാസം കൂടുതല്‍ നേടിയില്ലെങ്കിലും നല്ലൊരു വായനാപ്രിയനായിരുന്നു. ശബാബിന്റെ സ്ഥിരം വായനക്കാരനായിരുന്നു. മൂന്നാംപുഴ സലഫി മസ്ജിദ്, കല്ലേരി ജുമാ മസ്ജിദ്, പുല്ലോറമ്മല്‍ സലഫി മദ്‌റസ എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്ക് കൊണ്ടു. ഭാര്യ: പരേതയായ ഫാതിമ. മക്കള്‍: മൊയ്തീന്‍ കുട്ടി, ഹസന്‍ പുള്ളിക്കോത്ത് അബ്ദുന്നാസിര്‍. അബ്ദുറഹീം, മുഹമ്മദലി, ആമിനക്കുട്ടി, ഹലീമ. അല്ലാഹു പരേതന് മഗ്ഫിറത്ത് നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)