25 Sunday
January 2026
2026 January 25
1447 Chabân 6

സിറിയ: ബശ്ശാര്‍ അല്‍ അസദ് ഗ്രാന്‍ഡ് മുഫ്തിയെ പുറത്താക്കി


രാജ്യത്തെ ഗ്രാന്‍ഡ് മുഫ്തി അഹ്മദ് ബദ്‌റുദ്ദീന്‍ ഹസൂനെ സ്ഥാനത്തുനിന്ന് നീക്കിയതായി സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദ്. റമദാന്‍ മാസത്തിലെ തുടക്കവും ഒടുക്കവും നിശ്ചയിക്കുന്നതും ഫത്‌വകള്‍ പുറപ്പെടുവിക്കുന്നതുമുള്‍പ്പെടെ നേരത്തെ മുഫ്തിയില്‍ നിക്ഷിപ്തമായിരുന്ന ചുമതല കര്‍മശാസ്ത്ര സമിതിയെയാണ് ഏല്‍പിച്ചിരിക്കുന്നത്. ഉത്തരവിലൂടെ, ഗ്രാന്‍ഡ് മുഫ്തിക്ക് കീഴിലുള്ള മതകാര്യ, വഖ്ഫ് മന്ത്രാലയത്തിന്റെ പ്രവര്‍ത്തനവും കര്‍മശാസ്ത്ര സമിതിയുടെ അധികാരവും നിയന്ത്രിക്കുന്ന നിയമത്തിന്റെ ആര്‍ട്ടിക്കില്‍ 35 റദ്ദാക്കിയിരിക്കുകയാണ്. അതേസമയം, വഖ്ഫ് മന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ അധികാരം ശക്തിപ്പെടുത്തുകയും ചെയ്തു.

Back to Top