30 Friday
January 2026
2026 January 30
1447 Chabân 11

മനുഷ്യര്‍ ഭക്ഷണമില്ലാതെ കരയുന്നു; സഹായം വേണമെന്ന് ‘സിറിയന്‍ റെസ്‌പോണ്‍സസ്’


കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ ലഭ്യമാക്കാന്‍ അന്താരാഷ്ട്ര സംഘടനകളോട് ആവശ്യപ്പെട്ട് ‘സിറിയന്‍ റെസ്‌പോണ്‍സസ്’ കോ-ഓര്‍ഡിനേറ്റര്‍ സംഘം. സിറിയയുടെ വടക്കുഭാഗത്തുള്ളവര്‍ ഭക്ഷണവും തണുപ്പകറ്റാന്‍ തുണികളുമില്ലാതെ കഷ്ടപ്പെടുകയാണ്. അഞ്ച് അംഗങ്ങളുള്ള ഒരു കുടുംബത്തിന് ഒരു മാസത്തേക്ക് ഭക്ഷണം നല്‍കാന്‍ മതിയായ സാധാരണ ഭക്ഷണസഞ്ചിയുടെ വില 88 യു എസ് ഡോളറായി ഉയര്‍ന്നതായി സംഘം പറഞ്ഞു. ഒരു മാസത്തെ ഒരാളുടെ ചെലവ് ശമ്പളത്തിന്റെ 48 ശതമാനം വരും. കഴിഞ്ഞ വര്‍ഷം മേഖലയിലെ പണപ്പെരുപ്പം 70 ശതമാനമായി ഉയര്‍ന്നതിനെ തുടര്‍ന്നാണിത്. കുറച്ചാണെങ്കിലും, മാനുഷിക സഹായങ്ങളെ ആശ്രയിച്ചാണ് തങ്ങള്‍ ജീവിക്കുന്നതെന്ന് ഉമ്മു മുസ്തഫ അല്‍ജസീറയോട് പറഞ്ഞു. ഇദ്ലിബിനു തെക്കുള്ള അത്തിഹ് പട്ടണത്തില്‍ നിന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് കുടിയേറിയവരാണ് ഉമ്മു മുസ്തഫയുടെ കുടുംബം. വാര്‍ധക്യവും രോഗവും മൂലം ജോലി ചെയ്യാന്‍ കഴിയാതെ കുടുംബം പ്രയാസപ്പെടുകയാണ്.

Back to Top