6 Saturday
December 2025
2025 December 6
1447 Joumada II 15

സിറിയ: പുതിയ സൈനിക നടപടി ആരംഭിക്കുമെന്ന് ഉര്‍ദുഗാന്‍


വടക്കന്‍ സിറിയയില്‍ തുര്‍ക്കിയുടെ നേതൃത്വത്തില്‍ പുതിയ സൈനിക നടപടി ആരംഭിക്കുമെന്ന മുന്നറിയിപ്പുമായി തുര്‍ക്കി പ്രസിഡന്റ് റജബ് ഉര്‍ദുഗാന്‍. സിറിയയുമായി ബന്ധപ്പെട്ട ഭിന്നതകള്‍ പരിഹരിക്കുന്നതിനായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, ഇറാന്‍ പ്രസിഡന്റ് ഇബ്‌റാഹീം റഈസി എന്നിവരുമായി തെഹ്‌റാനില്‍ നടത്തിയ ഉച്ചകോടിയിലാണ് അദ്ദേഹം പ്രതികരിച്ചത്. സിറിയയില്‍ കഴിഞ്ഞ 11 വര്‍ഷത്തിലേറെയായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ ‘അസ്താന സമാധാന പ്രക്രിയ’യയുടെ ഭാഗമായി റഷ്യയും തുര്‍ക്കിയും ഇറാനും സമീപ വര്‍ഷങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. സിറിയയിലെ താല്‍ റിഫാത്ത്, മന്‍ബിജ് നഗരങ്ങളിലെ ‘ഭീകരര്‍’ എന്ന് തുര്‍ക്കി കണക്കാക്കുന്ന കുര്‍ദിഷ് പോരാളികളെ ലക്ഷ്യമിട്ട് ഉടന്‍ സൈനിക നടപടി ആരംഭിക്കുമെന്ന് ഉര്‍ദുഗാന്‍ കഴിഞ്ഞ മാസങ്ങളില്‍ പറഞ്ഞിരുന്നു. യൂഫ്രട്ടീസ് നദിയുടെ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഈ നഗരങ്ങളെ നിയന്ത്രിക്കുന്നത് സിറിയന്‍-കുര്‍ദിഷ് സായുധ സംഘമായ പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റുകളാണ്.

Back to Top