സിറിയന്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം: തുര്‍ക്കിക്ക് അഭിനന്ദനം
സിറിയന്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതില്‍ മികച്ച വിജയം നേടിയ തുര്‍ക്കിയെ അഭിനന്ദിച്ച് യൂറോപ്യന്‍ യൂണിയന്‍ വക്താവ്. ഇക്കാര്യത്തില്‍ തുര്‍ക്കി ഭരണകൂടവും പൊതുജനവും മികച്ച നിലപാടാണ് സ്വീകരിച്ചതെന്നും തുര്‍ക്കിയിലെ യൂറോപ്യന്‍ യൂണിയന്‍ നയതന്ത്രജ്ഞന്‍ നിക്കോളാസ് മേയര്‍ പറഞ്ഞു.
യൂറോപ്യന്‍ യൂണിയന് അതിന്റെ സഹായ പരിപാടികളുടെ ഭാഗമായി മാത്രമേ സഹകരിക്കാനാകൂവെന്നും എന്നാല്‍ ഈ വിജയം തുര്‍ക്കിയുടെതാണെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂറോപ്യന്‍ യൂണിയന്‍ തുര്‍ക്കിയിലുടനീളമുള്ള 400 ഓളം സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തനച്ചെലവ്, പരിശീലനം, അധ്യാപകരുടെ തൊഴില്‍ എന്നിവയ്ക്ക് ധനസഹായം നല്‍കിയിട്ടുണ്ട്. തുര്‍ക്കി സര്‍ക്കാരിനും പ്രത്യേകിച്ച് ദേശീയ വിദ്യാഭ്യാസ മന്ത്രാലയത്തിനും അവരുടെ സഹകരണത്തിനും നന്ദി.
എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വിജയാശംസകള്‍ നേരുന്നതായും നിക്കോളാസ് പറഞ്ഞു. .