9 Sunday
February 2025
2025 February 9
1446 Chabân 10

സ്വീഡന്‍, ഫിന്‍ലന്‍ഡ് നാറ്റോ പ്രവേശനം: എതിര്‍ക്കരുതെന്ന് തുര്‍ക്കിയോട് നാറ്റോ മേധാവി


സ്വീഡന്‍, ഫിന്‍ലന്‍ഡ് എന്നിവയുടെ നാറ്റോ പ്രവേശനത്തെ എതിര്‍ക്കരുതെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോലന്‍ബെര്‍ഗ് തുര്‍ക്കിയോട് അഭ്യര്‍ഥിച്ചു. തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലുത് കാവുസോഗ്‌ലുവുമായി അങ്കാറയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം ആരംഭിച്ച ശേഷം നാറ്റോ അംഗത്വത്തിന് ഫിന്‍ലന്‍ഡും സ്വീഡനും അപേക്ഷ നല്‍കിയിരുന്നു. തുര്‍ക്കിയും ഹംഗറിയും ഇതിനെ എതിര്‍ത്തു. മുഴുവന്‍ അംഗരാജ്യങ്ങളുടെയും പിന്തുണയില്ലാതെ നാറ്റോ പ്രവേശനം സാധ്യമല്ല. വിമത ഗ്രൂപ്പുകള്‍ക്ക് പിന്തുണ നല്‍കുന്നുവെന്നതാണ് സ്വീഡനും ഫിന്‍ലന്‍ഡിനുമെതിരായ തുര്‍ക്കിയുടെ പ്രധാന ആരോപണം. സ്വീഡനോടാണ് ശക്തമായ എതിര്‍പ്പുള്ളത്. കഴിഞ്ഞ മാസം സ്വീഡനിലെ തുര്‍ക്കി എംബസിക്കു മുന്നില്‍ തീവ്രവലതുപക്ഷ ഗ്രൂപ്പ് ഖുര്‍ആന്‍ കത്തിച്ചും തുര്‍ക്കിവിരുദ്ധ മുദ്രാവാക്യം മുഴക്കിയും പ്രതിഷേധം നടത്തിയിരുന്നു.

Back to Top