സ്വത്വം സംരക്ഷിക്കാന്‍ ഐക്യം അനിവാര്യം -അലി അല്‍ഖറദാഗി
മുസ്ലിം ന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാണെന്നും സ്വത്വം സംരക്ഷിക്കാന്‍ ലോകതലത്തില്‍ ഐക്യം അനിവാര്യമാണെന്നും ആഗോള മുസ്ലിം പണ്ഡിതസഭ അധ്യക്ഷന്‍ അലി അല്‍ഖറദാഗി പറഞ്ഞു. നവംബര്‍ 16 മുതല്‍ 20 വരെ തുര്‍ക്കിയില്‍ വെച്ച് നടന്ന യൂറോപ്യന്‍ കൗണ്‍സില്‍ ഫോര്‍ ഫത്‌വ ആന്‍ഡ് റിസര്‍ച്ചിന്റെ 35ാം സെഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം സമൂഹം യൂറോപ്പിലും ആഗോള തലത്തിലും അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെക്കുറിച്ച് അലി അല്‍ഖറദാഗി തന്റെ പ്രസംഗത്തില്‍ സൂചിപ്പിക്കുകയുണ്ടായി. ഫലസ്തീനില്‍ നടക്കുന്ന ആക്രമണങ്ങള്‍ വംശീയ ഉന്മൂലനം ലക്ഷ്യമിട്ടുള്ളതാണെന്നും പീഡനത്തിന് വിധേയമാകുന്നവരെ സംരക്ഷിക്കാന്‍ കഴിയാത്ത വിധം ലോകത്തിന് ധാര്‍മിക മൂല്യങ്ങള്‍ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.