സ്വാഗതസംഘം രൂപീകരിച്ചു
തിരൂര്‍: മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ തെക്കന്‍ കുറ്റൂര്‍ മേഖല സ്വാഗതസംഘം രൂപീകരിച്ചു. കെ എന്‍ എം മലപ്പുറം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. എം. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഹുസൈന്‍ കുറ്റൂര്‍, ജലീല്‍ തൊട്ടിവളപ്പില്‍, ബീരാന്‍ പാരിക്കാട്ട്, പി അലി ഹാജി, ശംസുദ്ദീന്‍ അല്ലൂര്‍, പി ഹംസ, എ മൂസ, പി യാസിര്‍, കെ സാദിഖലി, സൈനബ കുറ്റൂര്‍, ആരിഫ മൂഴിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
