സ്വാഗതസംഘം രൂപീകരിച്ചു
അരീക്കോട്: എം എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ സമിതി ജനുവരി രണ്ടിന് അരീക്കോട് സംഘടിപ്പിക്കുന്ന ജില്ലാ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥി സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. യോഗം കെ എന്‍ എം ജില്ലാ പ്രസിഡന്റ് കെ പി അബ്ദുറഹ്മാന്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. എം എസ് എം ജില്ലാ പ്രസിഡന്റ് ശഹീര്‍ പുല്ലൂര്‍, സെക്രട്ടറി ഫഹീം ആലുക്കല്‍, നജീബ് തവനൂര്‍, റോഷന്‍ പൂക്കോട്ടുംപാടം, കെ ടി യൂസുഫ്, കെ അബൂബക്കര്‍ അന്‍വാരി, ഡോ. ലബീദ് അരീക്കോട്, ശാക്കിര്‍ ബാബു കുനിയില്‍, കെ അബ്ദുന്നാസിര്‍, സലാഹുദ്ദീന്‍ കല്ലരിട്ടിക്കല്‍, എം പി അബ്ദുറഹൂഫ് പ്രസംഗിച്ചു. ഭാരവാഹികള്‍: എം അഹ്മദ്കുട്ടി മദനി (മുഖ്യ രക്ഷാധികാരി), കെ പി അബ്ദുറഹ്മാന്‍ സുല്ലമി (ചെയര്‍മാന്‍), ഷഹീര്‍ പുല്ലൂര്‍ (കണ്‍വീനര്‍)