28 Wednesday
January 2026
2026 January 28
1447 Chabân 9

മുജാഹിദ് സംസ്ഥാന സമ്മേളനം സ്വാഗതസംഘം ഓഫീസ് തുറന്നു


കരിപ്പൂര്‍: മറ്റുള്ളവരുടെ ചോരക്ക് കൊതിക്കുന്ന രാഷ്ട്ര നേതൃത്വങ്ങളും ജനതയുമാണ് ആധുനിക ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് അബ്ദുസ്സമദ് സമദാനി പറഞ്ഞു. വ്യാജ വാര്‍ത്തകളിലൂടെ വൈരവും വിദ്വേഷവും വളര്‍ത്തുന്ന സമകാലീന ലോകത്ത് മനുഷ്യര്‍ മനുഷ്യരെ സ്‌നേഹിക്കുന്ന, പരസ്പരം കലഹിക്കാത്ത നാഗരികതക്ക് വേണ്ടി പണിയെടുക്കാന്‍ ഓരോ വ്യക്തിക്കും ബാധ്യതയുണ്ട്. ആരെയും വെറുക്കാതിരിക്കലാണ് എന്റെ മതമെന്ന് പ്രഖ്യാപിച്ച പ്രവാചകന്‍ മുഹമ്മദിന്റെ സന്ദേശം ലോകത്തിന് മുമ്പില്‍ എക്കാലവും ഔന്നത്യത്തോടെ ഉയര്‍ന്നു നില്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം’ സന്ദേശവുമായി ജനുവരിയില്‍ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ഉപാധ്യക്ഷന്‍ കെ അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി പ്രഭാഷണം നടത്തി. എം അഹ്മദ് കുട്ടി മദനി, അബ്ദുല്‍അലി മദനി, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. കെ ടി അന്‍വര്‍ സാദത്ത്, ഡോ. കെ.പി ജുവൈരിയ്യ, ഡോ. യു പി യഹ്‌യാഖാന്‍, ആദില്‍ നസീഫ് മങ്കട, എം കെ ബഷീര്‍ പ്രസംഗിച്ചു.

Back to Top