സുപ്രീം കോടതി വിധി അന്തസ്സുയര്‍ത്തി; വിചാരണത്തടവുകാരെ നിരുപാധികം വിട്ടയക്കണം – കെ എന്‍ എം മര്‍കസുദ്ദഅ്‌വ
കോഴിക്കോട്: രാജ്യദ്രോഹക്കുറ്റ നിയമം മരവിപ്പിച്ച വിധിയിലൂടെ സുപ്രീം കോടതി ലോകത്തിന് മുമ്പില്‍ രാജ്യത്തിന്റെ അന്തസ്സുയര്‍ത്തിയിരിക്കുകയാണെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടക്കപ്പെട്ട നിരപരാധികളായ വിചാരണത്തടവുകാരെ നിരുപാധികം വിട്ടയക്കണം. ലോകത്തിന് മുമ്പില്‍ ഇന്ത്യക്കാര്‍ക്ക് തല താഴ്‌ത്തേണ്ടി വരുന്ന ഭരണകൂട ഭീകരതക്കെതിരിലുള്ള കനത്ത തിരിച്ചടിയാണ് സുപ്രീം കോടതി വിധി. രാജ്യദ്രോഹക്കുറ്റ നിയമം ദുരുപയോഗം ചെയ്ത് നിരപരാധികളെ വേട്ടയാടുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളെ നിലക്കു നിര്‍ത്താന്‍ വിധി നിമിത്തമാകണം.
രാജ്യദ്രോഹക്കുറ്റ നിയമം ദുരുപയോഗം ചെയ്ത് സമുദായങ്ങളെ തമ്മിലടിപ്പിച്ച് ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടുന്ന കേന്ദ്ര സര്‍ക്കാറിനെതിരെ ശക്തമായ ജനകീയ മുന്നേറ്റത്തിന് അവസരമൊരുക്കുന്നതാണ് കോടതി വിധിയെന്നും കെ എന്‍ എം മര്‍കസുദ്ദഅ്‌വ സെക്രട്ടറിയേറ്റ് വിലയിരുത്തി.
പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. എം എം ബഷീര്‍ മദനി, എന്‍ എം അബ്ദുല്‍ജലീല്‍, എഞ്ചി. സൈതലവി, അഡ്വ. മുഹമ്മദ് ഹനീഫ, കെ എം ഹമീദലി ചാലിയം, ഡോ. അനസ് കടലുണ്ടി, ബി പി എ ഗഫൂര്‍, പി പി ഖാലിദ്, എം കെ മൂസ, എം അഹ്മദ് കുട്ടി മദനി, കെ എ സുബൈര്‍ ആലപ്പുഴ, കെ എല്‍ പി ഹാരിസ്, ഡോ. ജാബിര്‍ അമാനി, ഡോ. ഐ പി അബ്ദുസ്സലാം, അബ്ദുല്‍അലി മദനി, പി അബ്ദുസ്സലാം പുത്തൂര്‍, കെ എം കുഞ്ഞമ്മദ് മദനി, കെ പി അബ്ദുറഹ്മാന്‍, എം ടി മനാഫ്, ഡോ. മുസ്തഫ സുല്ലമി, കെ പി അബ്ദുറഹ്മാന്‍ സുല്ലമി, സുഹൈല്‍ സാബിര്‍, ഫൈസല്‍ നന്മണ്ട, സഹല്‍ മുട്ടില്‍, ഡോ. അന്‍വര്‍ സാദത്ത് പ്രസംഗിച്ചു.