സമ്മര്‍ഹട്ട് മോറല്‍ സ്‌കൂള്‍
നന്മണ്ട: എലത്തൂര്‍ ഈസ്റ്റ് മണ്ഡലം എം എസ് എം, ഐ ജി എം കമ്മിറ്റികള്‍ നന്മണ്ട നവോത്ഥാന നിലയത്തില്‍ ദ്വിദിന സമ്മര്‍ഹട്ട് മോറല്‍ സ്‌കൂള്‍ സംഘടിപ്പിച്ചു. കെ എന്‍ എം മണ്ഡലം പ്രസിഡന്റ് വി അബ്ദുല്‍ഹമീദ് ഉദ്ഘാടനം ചെയ്തു. റിഷാദ് ബിന്‍ റഷീദ് അധ്യക്ഷത വഹിച്ചു. പി ആലിക്കുട്ടി, പി കെ ജാസിര്‍, പി സി നൂര്‍ജഹാന്‍, ഹന ബിന്‍ത് ജമാല്‍, അര്‍ഷക് അമാന്‍, വിവിധ സെഷനുകളില്‍ അദീബ് പുത്തൂര്‍, എം ടി അബ്ദുല്‍ഗഫൂര്‍, യഹ്‌യ മുബാറക്, നൗഷീര്‍ അലി കൊടിയത്തൂര്‍ പ്രസംഗിച്ചു.