16 Tuesday
April 2024
2024 April 16
1445 Chawwâl 7

‘സുല്‍ത്താന്‍’ പുറപ്പെട്ടു; ഇനി ആറു മാസം ബഹിരാകാശത്ത്


അറബ് ലോകത്തിന്റെ ബഹിരാകാശ സ്വപ്‌നങ്ങള്‍ നെഞ്ചേറ്റി സുല്‍ത്താന്‍ അല്‍ നയാദിയും മൂന്നു യാത്രികരും കയറിയ സ്‌പേസ് എക്‌സ് ക്രൂ 6 പേടകം രാജ്യാന്തര ബഹിരാകാശ നിലയം ലക്ഷ്യമാക്കി യാത്ര തുടങ്ങി. യു എസിലെ ഫ്‌ളോറിഡ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കന്‍ 9 റോക്കറ്റ് ഉപയോഗിച്ച് നാസയാണ് വിക്ഷേപണം നടത്തിയത്. ദീര്‍ഘകാല ബഹിരാകാശ ഗവേഷണത്തിനു പുറപ്പെട്ട ആദ്യ അറബ് വംശജനാണ് യുഎഇ പൗരനായ സുല്‍ത്താന്‍ അല്‍ നയാദി. ആറു മാസം നീളുന്ന ദൗത്യ സംഘത്തില്‍ യു എസിന്റെ സ്റ്റീഫന്‍ ബോവെന്‍, വാറന്‍ ഹൊബര്‍ഗ്, റഷ്യയുടെ ആന്‍ഡ്രി ഫെഡ്യേവ് എന്നിവരുമുണ്ട്. രാജ്യാന്തര ബഹിരാകാശ നിലയം മൂന്നു തവണ സന്ദര്‍ശിച്ച സ്റ്റീഫന്‍ ബോവെന്‍ ആണ് സംഘത്തലവന്‍. ബഹിരാകാശ നിലയത്തിലെ മൈക്രോ ഗ്രാവിറ്റി ലബോറട്ടറിയില്‍ ഇരുനൂറിലേറെ ശാസ്ത്ര പരീക്ഷണങ്ങള്‍ സംഘം നടത്തും. 20 എണ്ണത്തിന് അല്‍നെയാദി നേതൃത്വം നല്‍കും. മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കുന്ന നാസയുടെ പരീക്ഷണം ഉള്‍പ്പെടെയാണിത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x