ആത്മഹത്യ ഒന്നിനും പരിഹാരമല്ല
മന്‍സൂര്‍ പള്ളപ്പാടി
ഒരു മനുഷ്യന്റെ ജീവിതകാലയളവില്‍ താന്‍ കൂട്ടുന്ന കണക്കുകള്‍ തെറ്റു മ്പോഴാണ് ആത്മഹത്യ എന്ന ചിന്താഗതി ഉടലെടുക്കുന്നത്. ജീവിതംകൊണ്ട് തനിക്കോ മറ്റുള്ളവര്‍ക്കോ, ഒരു പ്രയോജനമില്ലെന്നും താന്‍ ഇല്ലാതായാല്‍ മറ്റുള്ളവര്‍ക്കെങ്കിലും നന്നായി ജീവിക്കാന്‍ പറ്റുമെന്ന ധാരണ ആത്മഹത്യ ചെയ്യുന്ന ഒരാള്‍ക്ക് അനുഭവപ്പെടുന്നു. മറ്റുള്ളവരെ അമിതമായി സ്‌നേഹിക്കുകയും അവരെക്കുറിച്ച് കൂടുതല്‍ കരുതല്‍ ഉണ്ടാകുന്നവരും കൂടിയാണ് ഇത്തരം കൃത്യങ്ങള്‍ക്ക് മുതിരുന്നത്.
കൗമാരപ്രായക്കാരും, ചെറുപ്പക്കാരും ആണ് കൂടുതലും ആത്മഹത്യയിലെത്തിച്ചേരുന്നതെന്നാണ് പരിശോധിക്കുമ്പോള്‍ കാണാന്‍ സാധിക്കുന്നത്. പലവിധ കാരണങ്ങള്‍കൊണ്ടും പലരും ആത്മഹത്യ ചെയ്യുന്നു. സാമ്പത്തികം, സാമൂഹികം, വ്യക്തിപരം, കുടുംബപരം എന്നിവ കൂടാതെ മറ്റുള്ളവരുടെ വേര്‍പാടും ആത്മഹ ത്യയ്ക്ക് കാരണമാവുന്നു. വിഷാദരോഗവും, മറ്റുള്ളവരെ താരതമ്യം ചെയ്യുമ്പോള്‍ താന്‍ ഒന്നുമല്ലെന്നുള്ള തോന്നല്‍, ബന്ധങ്ങളില്‍ സംഭവിക്കുന്നതായ വിള്ളലുകള്‍, പരാജയങ്ങള്‍ സംഭവിക്കുമ്പോള്‍ അതിജയിക്കാനുള്ള മനക്കരുത്ത് കുറവ് ഇവയെല്ലാം ആത്മഹത്യയിലേക്ക് നയിക്കുന്ന കാ രണങ്ങളാണ്.
താന്‍ ഇല്ലാതായത്‌കൊണ്ട് ഒരിക്കലും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം സംഭവിക്കുന്നില്ല. തന്റെ പ്രശ്‌നങ്ങള്‍ എന്താണെന്ന് കണ്ടെ ത്തുകയും, അതില്‍നിന്ന് മുന്നേറാനുള്ള വഴികളും കണ്ടെത്തുമ്പോഴാണ് യഥാര്‍ഥ വിജയം കൈവരിക്കുന്നത്. ആത്മഹത്യ തന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാര മാണെന്ന് കണ്ടെത്തുന്നത് തികച്ചും അബദ്ധമാണ്. യുവാക്കളെ ഇക്കാര്യത്തില്‍ ബോധവത്കരിക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്.