വിദ്യാര്‍ഥി- യുവജന സമ്മേളനം
യൂത്ത് കോണ്‍ഫറന്‍സ് ജോണ്‍ ബ്രിട്ടാസ് എം പി ഉദ്ഘാടനം ചെയ്തു. ഐഎസ്എം സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍ അധ്യക്ഷനായി. ജൗഹര്‍ അയനിക്കോട് വിഷയം അവതരിപ്പിച്ചു. വി വസീഫ്, പി കെ ഫിറോസ്, സി ടി സുഹൈബ്, ഷമീര്‍ പയ്യനങ്ങാടി, ശരീഫ് കോട്ടക്കല്‍ ചര്‍ച്ചയില്‍ സംസാരിച്ചു. എം എം ഹസന്‍, കെ എം ഷാജി, റിഹാസ് പുലാമന്തോള്‍, ആസിഫ് മുജ്തബ പ്രസംഗിച്ചു.
സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സ് അറബ് ലീഗ് അംബാസഡര്‍ ഡോ. മാസിന്‍ അല്‍ മസൂദി ഉദ്ഘാടനം ചെയ്തു. നജീബ് കാന്തപുരം എം എല്‍ എ മുഖ്യ പ്രഭാഷണം നടത്തി. മുസ്‌ന അബ്ദുല്‍ കരീം ഖുര്‍ആന്‍ പാരായണം ചെയ്തു. ശാദിയ സി പി ആമുഖ ഭാഷണം നിര്‍വഹിച്ചു. എന്‍ എ ജസീം സാജിദ് അധ്യക്ഷത വഹിച്ചു. വെറുപ്പിന്റെ രാഷ്ട്രീയം കാമ്പസുകള്‍ക്ക് പറയാനുള്ളത് എന്ന വിഷയത്തില്‍ പാനല്‍ ഡിസ്‌കഷന്‍ നടന്നു. നദീര്‍ കടവത്തൂര്‍ മോഡറേറ്ററായിരുന്നു. കെ എം അഭിജിത്ത്, അഫ്‌സല്‍ മലപ്പുറം, പി വി അഹ്മദ്‌സാജു, അഡ്വ ഫാത്വിമ തഹ്‌ലിയ, ഫാത്വിമ ഹിബ സി, ജസിന്‍ നജീബ് എന്നിവര്‍ പങ്കെടുത്തു.