വിദ്യാര്‍ഥികള്‍ വിദ്യ നുകരേണ്ടവരാണ്
അനസ് കൊറ്റുമ്പ
കോവിഡിന്റെ വരവ് വിദ്യാര്‍ഥികള്‍ക്കാണ് തിരിച്ചടിയായത്. പഠനമൊക്കെ ഓണ്‍ലൈനിലായതോടെ വിദ്യയുടെ രുചി വിദ്യാര്‍ഥികള്‍ പലപ്പോഴും അറിയുന്നില്ല. പലരും ക്ലാസൊന്നും കേള്‍ക്കാതെ അലഞ്ഞു തിരിയുകയാണ്. ക്ലാസ്സെടുക്കുന്നത് അധ്യാപകരാണെങ്കിലും കുട്ടികളെ അനുസരിപ്പിക്കേണ്ടത് രക്ഷിതാക്കളാണ്. വരുംകാലങ്ങളില്‍ അക്ഷരമാല അറിയാത്തവരായിരിക്കാം ഓരോ ക്ലാസ്സുകളിലും. ഓരോ വര്‍ഷവും നീണ്ടു പോകുമ്പോഴും ഒരടി മുന്നില്‍ നിര്‍ത്തുകയാണ് വിദ്യാര്‍ഥികളെ ചെയ്യുന്നത്. അവര്‍ പഠിച്ചോ എന്നൊന്നും ചോദിക്കാന്‍ ആരുമിവിടെ ഇല്ലാതെ പോയത് ഖേദകരം. കുട്ടികളുടെ ചിന്തകള്‍ ജോലിയിലേക്ക് പോയിരിക്കുകയാണ്. വെറുതെ വീട്ടില്‍ ഇരിക്കുകയല്ലേ എന്ന് കരുതി ജീവിക്കാനുള്ള മാര്‍ഗം ജോലിയിലൂടെ കണ്ടെത്തുകയാണ്. മിക്കപ്പോഴും പഠനം ഒരു ഗൗരവതരമായ സംഗതിയായി കുട്ടികള്‍ക്ക് തോന്നുന്നില്ല. രക്ഷിതാക്കളുടെ നല്ല ശ്രദ്ധയും അധ്യാപകരുടെ വീടു കയറിയുള്ള ഇന്‍സ്‌പെക്ഷനുകളും സജീവമായി സംഭവിച്ചെങ്കില്‍ മാത്രമേ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഇനിയൊരു പ്രതീക്ഷയ്ക്ക് വകയുള്ളൂ. ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ കാലത്ത് ഡിജിറ്റല്‍ ഡിവൈസുകള്‍ മറച്ചുവെക്കാനാവില്ല. എന്നാല്‍, ഡിജിറ്റല്‍ അഡിക്ഷനിലേക്ക് അത് പോവാതിരിക്കാനുള്ള ശ്രദ്ധയും അനിവാര്യമാണ്.