പകല്‍കൊള്ള അവസാനിപ്പിക്കുക
അഷ്‌കര്‍ കുന്നുംപുറം
ഇന്ധനവില തന്നെ സാധാരണ ജനങ്ങള്‍ക്ക് താങ്ങാവുന്നതിനുമപ്പുറമാണ്, അതിനിടയിലാണ് പകല്‍ കൊള്ള പെരുകുന്നത്. എത്ര രൂപ ഉപയോഗിച്ചാണോ എണ്ണ അടിക്കുന്നത് അതിനുള്ള എണ്ണ നല്‍കാതെ വഞ്ചിക്കുകയാണ്. എണ്ണടാങ്കിലേക്ക് പൈ പ്പ് ഇറക്കിവെച്ച് എണ്ണ പൂര്‍ണമായി അടിക്കാതെ നീങ്ങുന്ന സന്ദര്‍ഭങ്ങള്‍ പലയിടങ്ങളില്‍ നിന്ന് കേള്‍ക്കുന്നു.
ആരാണ് ഇതിനൊക്കെ അറുതിയിടുക, തക്കതായ പരിഹാരം കാണേണ്ടതുണ്ട്. അനുദിനം ദുര്‍ബ്ബലമാകുന്ന സാധാരണ ജനവിഭാഗത്തിന്റെ ജീവിത ഞരക്കങ്ങള്‍ എത്ര തന്നെ നീണ്ടുനിന്നാലും അതിസമ്പന്നരും കോര്‍പ്പറേറ്റുകളും ഉയര്‍ത്തുന്ന എതിര്‍പ്പിനു മുന്‍പില്‍ ചുരുങ്ങിക്കൂടുമ്പോള്‍ കൈവരുന്ന രാഷ്ട്രീയനേട്ടങ്ങളാണ് നിയോലിബറല്‍ ഭരണകൂടങ്ങളെ എക്കാലവും മുന്നോട്ടു നയിക്കുന്നതെന്ന അത്യന്തിക സത്യമാണ് ഇന്ധനവില വര്‍ധനയൂടെയും അതിലൂടെ ഉണ്ടാകുന്ന കൊള്ളയൂടെയും കാണാപ്പുറങ്ങളില്‍ മറഞ്ഞിരിക്കുന്നത്.
ഇനിയും പകല്‍ കൊള്ള നടത്താന്‍ അനുവദിക്കരുത്. തക്കതായ പരിഹാരം ആവശ്യമാണ്.