24 Friday
October 2025
2025 October 24
1447 Joumada I 2

സ്ത്രീകള്‍ നവോത്ഥാനരംഗത്ത് സജീവമാകണം – കണ്ണൂര്‍ ജില്ലാ ഇസ്‌ലാഹി സംഗമം


കണ്ണൂര്‍: സ്ത്രീകള്‍ സമൂഹത്തിന്റെ ബഹുമുഖ മേഖലകളില്‍ സജീവമാകണമെന്നും ഇതിന് പൊതുവേദികള്‍ ഉപയോഗപ്പെടുത്തുന്നതിന് അവസരമൊരുക്കണമെന്നും കണ്ണൂര്‍ ജില്ലാ ഇസ്‌ലാഹി സംഗമം ആവശ്യപ്പെട്ടു. സ്ത്രീകളെ പൊതു വേദിയില്‍ തടയുന്നവര്‍ നവോത്ഥാന പ്രസ്ഥാനത്തിന്റെ ഭാഗമല്ലെന്നും സംഗമം അഭിപ്രായപ്പെട്ടു.
പൊതുരംഗത്തും മതരംഗത്തും സ്ത്രീകളെ ഉയര്‍ത്തിക്കൊണ്ടു വന്നതും പൊതുവേദിയില്‍ സ്ത്രീകള്‍ക്ക് ഇടം നല്‍കിയതും മുജാഹിദ് പ്രസ്ഥാനമാണ്. എന്നാല്‍ സ്ത്രീകളെ പൊതുവേദികളില്‍ പങ്കെടുപ്പിക്കുകയില്ലെന്ന നിലപാട് ചില സംഘടനകള്‍ സ്വീകരിച്ചു കാണുന്നത് നവോത്ഥാന വിരുദ്ധവും സ്ത്രീവിരുദ്ധതയുമാണ്. ഇവരുടെ പിന്തിരിപ്പന്‍ നിലപാടുകള്‍ക്ക് മതമോ നവോത്ഥാന പ്രസ്ഥാനമോ ഉത്തരവാദിയല്ലെന്നും സംഗമം ചൂണ്ടിക്കാട്ടി.
കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി സി ശക്കീര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. എം ടി മനാഫ്, എന്‍ എം അബ്ദുല്‍ ജലീല്‍, അലി മദനി മൊറയൂര്‍, സി ടി ആയിഷ, ഡോ. ഫര്‍ഹ നൗഷാദ്, നദീര്‍ കടവത്തൂര്‍, സംസ്ഥാന സെക്രട്ടറി കെ എല്‍ പി ഹാരിസ്, ജില്ലാ സെക്രട്ടറി ഡോ. അബ്ദുല്‍ജലീല്‍ ഒതായി, എം ജി എം ജില്ലാ സെക്രട്ടറി കെ പി ഹസീന, ഐ എസ് എം ജില്ലാ സെക്രട്ടറി സഹദ് ഇരിക്കൂര്‍, എം എസ് എം ജില്ലാ സെക്രട്ടറി റാഹിദ് മാട്ടൂല്‍, ഐ ജി എം ജില്ലാ സെക്രട്ടറി ഷാന ഏഴോം, റമീസ് പാറാല്‍ പ്രസംഗിച്ചു. സര്‍ഗവിരുന്നിന് ഫൈസല്‍ എളേറ്റില്‍ നേതൃത്വം നല്‍കി.
സമാപന സമ്മേളനം സംസ്ഥാന ഉപാധ്യക്ഷന്‍ ശംസുദ്ദീന്‍ പാലക്കോട് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ സി എ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ. ഇസ്മയില്‍ കരിയാട്, എം എസ് എം സംസ്ഥാന ട്രഷറര്‍ ജസീന്‍ നജീബ്, ഫൈസല്‍ ചക്കരക്കല്ല്, റാഫി പേരാമ്പ്ര, അബ്ദുസ്സത്താര്‍ ഫാറൂഖി, ഹാരിസ് പുന്നക്കല്‍ പ്രസംഗിച്ചു.

Back to Top