സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യണം: എം ജി എം
കണ്ണൂര്‍: ആര്‍ദ്രതയും സഹാനുഭൂതിയുമുള്ള വിശാലമനസ്‌കരും മനശാസ്ത്രരും നിയമവിദഗ്ധരുമടങ്ങിയവരെ വനിത കമ്മീഷനില്‍ ഉള്‍പ്പെടുത്താനും അധ്യക്ഷയാക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്നു എം ജി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. 1961 മെയ് ഒന്നിന് നിലവില്‍ വന്ന സ്ത്രീധന നിരോധന നിയമത്തില്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചാല്‍ മൂന്ന് കൊല്ലം വരെയും സ്ത്രീധന പീഡന മരണത്തിന് ഏഴു കൊല്ലം തടവുമാണ് ശിക്ഷ. ഈ ശിക്ഷ അപര്യാപ്തമാണ്. നിയമം ഭേദഗതി ചെയത് കടുത്ത ശിക്ഷ നടപ്പാക്കണമെന്നും പോലീസ് സ്‌റ്റേഷനില്‍ നിര്‍ഭയത്വവും നീതിയും ഉറപ്പ് വരുത്തണമെന്നും എം ജി എം ആവശ്യപ്പെട്ടു. യോഗം കെ എന്‍ എം മര്‍കസുദ്ദഅവ ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. എം ജി എം ജില്ലാ പ്രസിഡന്റ് പ്രഫ. ഖൈറുന്നിസ ഫാറൂഖിയ്യ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി ടി ആയിഷ, ഹസീന വളപട്ടണം, സജ്‌ന ഏഴോം, ആയിഷ തലശ്ശേരി, ശമീമ ഇരിക്കൂര്‍, മറിയം അന്‍വാരിയ്യ കടവത്തൂര്‍, ജുനൈദ ചക്കരക്കല്‍, സജ്‌ന സാദിഖ് പൂതപ്പാറ, ശരീഫ കടവത്തൂര്‍, കെ എന്‍ എം മര്‍കസുദ്ദഅവ മണ്ഡലം പ്രസിഡന്റ് സെക്രട്ടറിമാരായ വി വി മഹ്മൂദ്, പി ടി പി മുസ്തഫ, സൈദ് കൊളേക്കര, അതാവുല്ല ഇരിക്കൂര്‍, ഉമ്മര്‍ കടവത്തൂര്‍, നാസര്‍ ധര്‍മടം, അബ്ദുല്‍ ജബ്ബാര്‍ മൗലവി വളപട്ടണം പ്രസംഗിച്ചു.