സ്ത്രീ സുരക്ഷ: നഗരങ്ങളില്‍ ഒന്നാം സ്ഥാനം മദീനക്ക്; ദുബായിക്ക് മൂന്ന്
ലോകത്ത് സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായി സഞ്ചരിക്കാവുന്ന നഗരങ്ങളുടെ പട്ടികയില്‍ പ്രവാചക നഗരമായ മദീന ഒന്നാം സ്ഥാനത്ത്. ദുബായിക്കാണ് മൂന്നാം സ്ഥാനം. യു കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാവല്‍ കമ്പനിയാണ് പഠനം നടത്തി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യ നിരക്കുകളും രാത്രി സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് നിര്‍ഭയമായി സഞ്ചരിക്കാന്‍ കഴിയുന്നതുമായ ഘടകങ്ങളാണ് പഠനത്തിനെടുത്തത്. പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്താണ് ന്യൂഡല്‍ഹി ഇടം പിടിച്ചത്. 10-ല്‍ 10 പോയിന്റും നേടിയാണ് മദീന ഒന്നാം സ്ഥാനത്ത് എത്തിയത്. 9.06 സ്‌കോറുമായി തായ്‌ലന്‍ഡിലെ ചിയാങ്മായ് രണ്ടാംസ്ഥാനത്തും 9.04 സ്‌കോര്‍ നേടി ദുബായി മൂന്നാം സ്ഥാനത്തുമെത്തി. ഡല്‍ഹിയും ജൊഹാനസ്ബര്‍ഗും ക്വാലാലംപൂരുമെല്ലാം ഏറ്റവും കുറവ് പോയിന്റുമായി പട്ടികയില്‍ അവസാന സ്ഥാനത്താണ്.