24 Saturday
January 2026
2026 January 24
1447 Chabân 5

സ്ത്രീ സുരക്ഷയെ രാഷ്ട്ര സുരക്ഷയായി പരിഗണിക്കണം – ഐ ജി എം


പാലക്കാട്: രാജ്യത്തെ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയും സമാധാന ജീവിതവും രാഷ്ട്ര സുരക്ഷയുടെ കൂടി ഭാഗമായി പരിഗണിക്കാന്‍ അധികാരികള്‍ തയ്യാറാവണമെന്ന് പാലക്കാട് സമാപിച്ച ഐ ജി എം ദ്വിദിന സംസ്ഥാന കൗണ്‍സില്‍ ആഹ്വാനം ചെയ്തു. രാജ്യത്ത് വര്‍ധിച്ച അളവില്‍ സ്ത്രീകള്‍ കയ്യേറ്റം ചെയ്യപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്യുന്ന സാഹചര്യം ഉണ്ടെന്നിരിക്കെ, അതിക്രമകാരികള്‍ക്കെതിരില്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാതെ പ്രസ്താവനാ യുദ്ധത്തിലും സുരക്ഷാ പ്രസ്താവനകളിലും മാത്രം മുഴുകുകയാണ് സര്‍ക്കാറെന്ന് കൗണ്‍സില്‍ കുറ്റപ്പെടുത്തി. എം ജി എം സംസ്ഥാന പ്രസിഡന്റ് സല്‍മ അന്‍വാരിയ ഉദ്ഘാടനം ചെയ്തു. ഐ ജി എം സംസ്ഥാന പ്രസിഡന്റ് അഫ്‌നിദ പുളിക്കല്‍ അധ്യക്ഷത വഹിച്ചു. അലി മദനി മൊറയൂര്‍, ഡോ. ജാബിര്‍ അമാനി, സി പി അബ്ദുസമദ്, സുഹൈല്‍ സാബിര്‍, ഫാത്തിമ ഹിബ, ഹസ്‌ന വയനാട്, നദ നസ്‌റിന്‍, റെന്ന ബഷീര്‍, ശാദിയ പാലക്കാട്, അദ്‌ല ടി ബഷീര്‍, മുസ്‌ന പട്ടാമ്പി, അമീന എടക്കര, നിശ്ദ, സല്‍വ, റിഫ പ്രസംഗിച്ചു.

Back to Top