24 Saturday
January 2026
2026 January 24
1447 Chabân 5

മുജാഹിദ് സംസ്ഥാന സമ്മേളനം കോഴിക്കോട് സൗത്ത് ജില്ലയില്‍ ഏരിയ സംഗമങ്ങള്‍

കോഴിക്കോട്: മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി കെ എന്‍ എം മര്‍കസുദ്ദഅ്‌വ കോഴിക്കോട് ജില്ലാ സമിതി വിവിധ കേന്ദ്രങ്ങളില്‍ ഏരിയ സംഗമങ്ങള്‍ നടത്തി. തിരുവണ്ണൂരില്‍ സംസ്ഥാന സെക്രട്ടറി കെ പി സകരിയ്യയും നടക്കാവില്‍ സംസ്ഥാന സെക്രട്ടറി പി അബ്ദുസ്സലാം പുത്തൂരും സംഗമങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി ടി അബ്ദുല്‍ മജീദ് സുല്ലമി, സെക്രട്ടറി ടി പി ഹുസൈന്‍ കോയ, സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം എഞ്ചിനീയര്‍ മമ്മദ് കോയ, ജില്ല ഭാരവാഹികളായ കുഞ്ഞിക്കോയ ഒളവണ്ണ, ശുക്കൂര്‍ കോണിക്കല്‍, ബി വി മെഹബൂബ്, അബ്ദുല്ലത്തീഫ് അത്താണിക്കല്‍, അബ്ദുസ്സലാം കാവുങ്ങല്‍, ഫാറൂഖ് പുതിയങ്ങാടി, നവാസ് അന്‍വാരി, ഫൈസല്‍ ഇയ്യക്കാട്, മുഹമ്മദലി കൊളത്തറ, ഫാദില്‍ പന്നിയങ്കര, സഫൂറ തിരുവണ്ണൂര്‍, റാഫി രാമനാട്ടുകര, മണ്ഡലം ഭാരവാഹികളായ വി അബ്ദുല്‍ ഹമീദ്, എം കെ സഫറുല്ല, റഷീദ് കക്കോടി, ഐ മുഹമ്മദ്, വി സി മുഹമ്മദ് അഷ്‌റഫ്, മുബാറക്ക് നടുവട്ടം, അബ്ദു മങ്ങാട്, അഷ്‌റഫ് പയ്യാനക്കല്‍, കെ കെ റഫീഖ് പ്രസംഗിച്ചു.

Back to Top