29 Friday
March 2024
2024 March 29
1445 Ramadân 19

സ്റ്റാലിന്റെ കാലത്ത് കൊല്ലപ്പെട്ട 8000-ഓളം പേരുടെ അസ്ഥികള്‍ കണ്ടെത്തി


സോവിയറ്റ് യൂനിയന്‍ ഭരണാധികാരി ജോസഫ് സ്റ്റാലിന്റെ കാലത്ത് വധിക്കപ്പെട്ടതെന്നു കരുതുന്ന ആയിരങ്ങളുടെ അസ്ഥികൂടങ്ങള്‍ കണ്ടെടുത്തു. സോവിയറ്റ് യൂനിയന്റെ ഭാഗമായിരുന്ന യുക്രെയ്‌നിലെ ഒഡേസ നഗരത്തിലെ വിമാനത്താവളത്തിനു സമീപമാണ് 1937-39 കാലത്ത് കൊല്ലപ്പെട്ടെന്നു കരുതുന്ന 5000 മുതല്‍ 8000 വരെ ആളുകളുടെ അസ്ഥികള്‍ കണ്ടെത്തിയത്. യുക്രെയ്‌നില്‍ ഇതുവരെ കണ്ടെത്തിയ ഏറ്റവും വലിയ കൂട്ടശ്മശാനങ്ങളിലൊന്നാണിത്. അതേസമയം, റെക്കോഡുകളൊന്നും കൈവശമില്ലാത്തതിനാല്‍ ഇവരെ തിരിച്ചറിയല്‍ ശ്രമകരമാണ്. യുക്രിന്‍ഫോം വെബ്‌സൈറ്റിന്റെ കണക്കുപ്രകാരം 1938-നും 1941-നുമിടെ സോവിയറ്റ് ഭരണകൂടത്തിന്റെ രഹസ്യപൊലീസ് 8600 ആളുകളെ വധിച്ചിട്ടുണ്ട്. വിമാനത്താവളത്തിനു സമീപം ഖനനം തുടരുന്നതിനാല്‍ കൂടുതല്‍ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയേക്കാം. മുമ്പും ഈ ഭാഗത്തുനിന്ന് അസ്ഥികൂടങ്ങള്‍ കണ്ടെടുത്തിരുന്നു. സോവിയറ്റ് യൂനിയന്റെ രഹസ്യപൊലീസ് വിഭാഗം കൊന്നൊടുക്കിയവരുടെതാണ് ഈ അസ്ഥികളെന്നു കരുതുന്നതായി യുക്രെയ്ന്‍ നാഷനല്‍ മെമറി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രാദേശിക മേധാവി സെര്‍ഗി ഗുട്‌സാല്യൂക് പറഞ്ഞു. 1924 മുതല്‍ 1953 വരെയാണ് സ്റ്റാലിന്‍ സോവിയറ്റ് യൂനിയന്‍ ഭരിച്ചത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x