‘ഒന്നിച്ചിരിക്കാം, ഉള്ളം തുറക്കാം’ മുന്നൂറാമത് കൂട്ടായ്മ
ശ്രീമൂലനഗരം: സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മഹല്ല് സംവിധാനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് കേരള സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. എം കെ സക്കീര്‍ അഭിപ്രായപ്പെട്ടു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ശ്രീമൂലനഗരം, തൗഹീദ് നഗര്‍ യൂണിറ്റുകള്‍ സംഘടിപ്പിച്ച ‘ഒന്നിച്ചിരിക്കാം, ഉള്ളം തുറക്കാം’ കൂട്ടായ്മയുടെ 300-ാമത് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം ബി കൊച്ചുണ്ണി അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി ഫൈസല്‍ നന്മണ്ട പ്രഭാഷണം നടത്തി. ഇ എം ജമാല്‍, വി കെ ഉസ്മാന്‍, യൂസുഫ് പാറമനക്കുടി, പി എ മീതീന്‍കുഞ്ഞ്, സൗദ സലീം, അദ്‌നാന്‍ എടപ്പള്ളത്ത്, എം എസ് ഫാത്തിമ പ്രസംഗിച്ചു. വെളിച്ചം, ബാലവെളിച്ചം വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.