‘സ്പര്‍ശം’ പദ്ധതിക്ക് തുടക്കമായി
കണ്ണൂര്‍: സാമ്പത്തിക പ്രയാസമനുഭവിക്കുന്നവരെ കണ്ടെത്തി പ്രതിമാസം ധന സഹായമെത്തിക്കുന്നതിന്നായുള്ള സഹായി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ‘സ്പര്‍ശം’ ക്ഷേമ പെന്‍ഷന്‍ പദ്ധതിയുടെ ഉദ്ഘാടനം സഹായധനം ഏല്‍പിച്ച് സലഫി എഡ്യുക്കേഷന്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍വ്വാഹക സമിതിയംഗം സി എം മുനീര്‍ നിര്‍വഹിച്ചു.
സഹായി ചെയര്‍മാന്‍ ജൗഹര്‍ ചാലക്കര അദ്ധ്യക്ഷത വഹിച്ചു.കെ എന്‍ എം മര്‍കസുദ്ദഅവ ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി, ട്രഷറര്‍ ടി മുഹമ്മദ് നജീബ്,ഐ എസ് എം ജില്ലാ പ്രസിഡന്റ് റാഫി പേരാമ്പ്ര, എം എസ് എം സംസ്ഥാന ട്രഷറര്‍ ജസിന്‍ നജീബ്, സഹായി കണ്‍വീനര്‍ റബീഹ് മാട്ടൂല്‍, പി എം സഹദ് മാസ്റ്റര്‍, റസല്‍ കക്കാട്, റംല ടീച്ചര്‍ ,സുലൈമാന്‍ തളിപ്പറമ്പ, മുഹമ്മദ് അനസ് തളിപ്പറമ്പ, , അബ്ദുല്‍ ബാസിത്ത് തളിപ്പറമ്പ പ്രസംഗിച്ചു.