സൗത്ത് സോണ്‍ മാനവിക സന്ദേശ യാത്ര
തിരുവനന്തപുരം: മുജാഹിദ് സംസ്ഥാന സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി സൗത്ത് സോണ്‍ സംഘാടക സമിതി സംഘടിപ്പിക്കുന്ന മാനവിക സന്ദേശയാത്രക്ക് തുടക്കമായി. തിരുവനന്തപുരം പാളയത്ത് കേരള ഹജ്ജ് കമ്മിറ്റി അംഗം ഡോ. ഐ പി അബ്ദുസ്സലാം സന്ദേശ യാത്ര ഉദ്ഘാടനം ചെയ്തു.
കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി ഡോ. ജാബിര്‍ അമാനി പ്രമേയ വിശദീകരണം നടത്തി. ജില്ല പ്രസിഡന്റ് നാസിറുദ്ദീന്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന സമിതിയംഗം ഫാസില്‍ ആലുക്കല്‍, കെ എന്‍ എം ദക്ഷിണ മേഖല സെക്രട്ടറി സലീം കരുനാഗപ്പള്ളി പ്രസംഗിച്ചു. കെ എന്‍ എം ജില്ല ട്രഷറര്‍ അബ്ദുല്‍ഖാദര്‍ ബാലരാമപുരം, ഷാഫി ആറ്റിങ്ങല്‍, ഐ എസ് എം ജില്ല സെക്രട്ടറി ശരീഫ് കുറ്റിച്ചല്‍, യൂണിറ്റി കണ്‍വീനര്‍ നസീര്‍ വള്ളക്കടവ്, അബ്ദുറഷീദ് റാവുത്തര്‍ സന്ദേശ യാത്രയ്ക്ക് നേതൃത്വം നല്‍കി. തിരുവനന്തപുരം ജില്ലയില്‍ കല്ലമ്പലത്ത് സന്ദേശയാത്ര സമാപിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാംകുളം ജില്ലകളില്‍ പര്യടനം നടത്തി യാത്ര തൃശൂരില്‍ സമാപിക്കും.