5 Friday
December 2025
2025 December 5
1447 Joumada II 14

പരിഷ്‌കരണമെന്ന പേരില്‍ മതനിരാസം അടിച്ചേല്‍പിക്കരുത് – ലീഡേഴ്‌സ് അസംബ്ലി

കെ എന്‍ എം മര്‍കസുദ്ദഅ്‌വ സൗത്ത് സോണ്‍ ലീഡേഴ്‌സ് അസംബ്ലി സംസ്ഥാന സെക്രട്ടറി സുബൈര്‍ അരൂര്‍ ഉദ്ഘാടനം ചെയ്യുന്നു


ആലപ്പുഴ: വിദ്യാഭ്യാസ പരിഷ്‌കരണമെന്ന പേരില്‍ വളര്‍ന്നുവരുന്ന തലമുറയെ മതനിരാസത്തിലേക്കും ലിബറല്‍ ചിന്താഗതിയിലേക്കും അധാര്‍മികതയിലേക്കും തള്ളിവിടുന്ന തരത്തില്‍ പരിഷ്‌കരണങ്ങള്‍ നടപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് രണ്ട് ദിവസമായി ആലപ്പുഴയില്‍ നടന്ന കെ എന്‍ എം മര്‍കസുദ്ദഅ്‌വ സൗത്ത് സോണ്‍ ലീഡേഴ്‌സ് അസംബ്ലി ആവശ്യപ്പെട്ടു. വിദ്യാഭ്യാസം എന്നത് തൊഴില്‍ നേടാനുള്ള ഒരു മാര്‍ഗം എന്നതിലുപരി ധാര്‍മിക മൂല്യങ്ങളുള്ള രാജ്യ പുരോഗതിക്ക് ഉതകുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കാനുള്ള ഒരു പ്രക്രിയ കൂടിയാകണം. അതിന് വിദ്യാഭ്യാസ കരിക്കുലത്തില്‍ ധാര്‍മിക വിദ്യാഭ്യാസം കൂടി ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി കെ എ സുബൈര്‍ അരൂര്‍ ഉദ്ഘാടനം ചെയ്തു. സൗത്ത് സോണ്‍ പ്രസിഡന്റ് എം കെ ശാക്കിര്‍ അധ്യക്ഷത വഹിച്ചു. ഫൈസല്‍ നന്മണ്ട, അബ്ദുല്‍ എസ് പി, അബ്ദുസ്സലാം മുട്ടില്‍, ഷമീര്‍ ഫലാഹി ക്ലാസെടുത്തു. സൗത്ത് സോണ്‍ ജന. സെക്രട്ടറി സലീം കരുനാഗപ്പള്ളി, ട്രഷറര്‍ എ പി നൗഷാദ്, ഹാരിസ് സ്വലാഹി, കെ കെ അഷ്‌റഫ് കൊച്ചി, സിറാജ് മദനി, ഇസ്ഹാഖ് ബുസ്താനി, ഹാഷിം ഈരാറ്റുപേട്ട, നുജൂം കായംകുളം, മുബാറക് അഹ്മദ് പ്രസംഗിച്ചു.

Back to Top