സൗത്ത് സോണ്‍ മാനവിക സന്ദേശയാത്ര സമാപിച്ചു
ആലുവ: മനുഷ്യനിലനില്പിന്റെ അഭിവാജ്യഘടകമാണ് വേദ സന്ദേശമെന്ന് സൗത്ത് സോണ്‍ മാനവിക സന്ദേശയാത്രയുടെ സമാനപ സമ്മേളനം അഭിപ്രായപ്പെട്ടു. പരസ്പരം അടുക്കുകയും സാഹോദര്യത്തോടെ ജീവിക്കുകയും ചെയ്യേണ്ട മനുഷ്യര്‍ മതത്തിന്റെയും വംശത്തിന്റെയും പേരില്‍ തമ്മിലകലുന്നത് വേദസന്ദേശം ശരിയാംവണ്ണം ഉള്‍ക്കൊള്ളാത്തത് കൊണ്ടാണ്. മുജാഹിദ് സംസ്ഥാന സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നിന്നാരംഭിച്ച സന്ദേശ യാത്ര എറണാകുളം ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കിയാണ് സമാപിച്ചത്.
കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ ഉദ്ഘാടനം ചെയ്തു. സൗത്ത് സോണ്‍ പ്രസിഡന്റ് എം കെ ശാക്കിര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈ. പ്രസിഡന്റ് എം എം ബഷീര്‍ മദനി, സൗത്ത് സോണ്‍ ട്രഷറര്‍ ഡോ. എ പി നൗഷാദ്, കെ എ സുബൈര്‍ അരൂര്‍, എം ജി എം സംസ്ഥാന സെക്രട്ടറി ഖദീജ ടീച്ചര്‍, സാബിക് മാഞ്ഞാലി, അബ്ദുല്ല അദ്‌നാന്‍ ഹാദി, സജ്ജാദ് ഫാറൂഖി, നൗഫല്‍ ഹാദി, ഹുസൈന്‍ സ്വലാഹി പ്രസംഗിച്ചു. എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരുമ്പാവൂരില്‍ നിന്നാരംഭിച്ച സന്ദേശയാത്രയുടെ ഉദ്ഘാടനം സൗത്ത് സോണ്‍ സെക്രട്ടറി സലിം കരുനാഗപ്പള്ളി നിര്‍വ്വഹിച്ചു. കെ കെ എം അഷ്‌റഫ്, സിയാദ് എടത്തല, സലിം അറയ്ക്കപ്പടി, സുഹൈല്‍ ഇസ്‌ലാഹി നേതൃത്വം നല്‍കി.